തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാര്‍ട്ടിയെന്ന് ശിവപാല്‍ യാദവ്

ഇറ്റാവ: യു.പിയിലെ  തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവിന്‍െറ മറുപക്ഷത്തുള്ള ശിവപാല്‍ യാദവ്. ‘‘നിങ്ങള്‍ സര്‍ക്കാറുണ്ടാക്കിക്കോളൂ, ഞങ്ങള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന്’’ അനന്തരവനായ അഖിലേഷിനെ ഉദ്ദേശിച്ച് ശിവപാല്‍ പറഞ്ഞു. ജസ്വന്ത്നഗര്‍ മണ്ഡലത്തില്‍ എസ്.പി ടിക്കറ്റില്‍ പത്രിക നല്‍കിയ ശേഷം അണികളോട് സംസാരിക്കുകയായിരുന്നു ശിവപാല്‍.

സ്ഥാനാര്‍ഥിയാക്കിയതില്‍ അഖിലേഷിനോട് കടപ്പെട്ടിരിക്കുന്നെന്നും ടിക്കറ്റില്ലായിരുന്നെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജസ്വന്ത്നഗറില്‍നിന്ന് നാലുവട്ടം എം.എല്‍.എയായ ശിവപാല്‍ കഴിഞ്ഞ തവണ 1.33 ലക്ഷം വോട്ടിന്‍െറ  തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. മുലായം സിങ്ങിന്‍െറ നിര്‍ബന്ധപ്രകാരമാണ് അഖിലേഷ് ഇദ്ദേഹത്തിന് ടിക്കറ്റ് കൊടുത്തത്. അതേസമയം, പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ വെറുതെവിടില്ളെന്ന് ശിവപാലിന്‍െറ പേര് സൂചിപ്പിക്കാതെ അഖിലേഷ് യാദവ് പറഞ്ഞു.

അഖിലേഷ് ദാസ് കോണ്‍ഗ്രസില്‍ തിരിച്ചത്തെി

 മുന്‍ കേന്ദ്രമന്ത്രിയും യു.പിയിലെ പ്രമുഖ നേതാവുമായ  അഖിലേഷ് ദാസ് ബി.എസ്.പിയില്‍നിന്ന് കോണ്‍ഗ്രസില്‍ തിരിച്ചത്തെി. ഒന്നാം യു.പി.എ സര്‍ക്കാറില്‍ ഉരുക്കു വകുപ്പ് മന്ത്രിയായിരുന്ന അഖിലേഷ് ദാസ് പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ദാസ് തിരിച്ചത്തെുന്നതോടെ യു.പിയില്‍ പാര്‍ട്ടിയുടെ ശക്തികൂടുമെന്ന് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

മുന്‍ യു.പി മുഖ്യമന്ത്രി ബനാറസി ദാസിന്‍െറ മകനായ അഖിലേഷ് മൂന്നു വട്ടം രാജ്യസഭാംഗവും മുന്‍ ലഖ്നോ മേയറുമായിരുന്നു. ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റുകൂടിയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന ദാസ് പിന്നീട് ബി.എസ്.പിയുടെ ജനറല്‍ സെക്രട്ടറിയായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ദാസ് വ്യക്തമാക്കിയില്ല.

ഉത്തരാഖണ്ഡില്‍ 687 സ്ഥാനാര്‍ഥികള്‍

 ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 687 സ്ഥാനാര്‍ഥികള്‍. സൂക്ഷ്മപരിശോധനയില്‍ 35 പത്രികകള്‍ തള്ളി. 70 സീറ്റുകളിലേക്ക് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യപോരാട്ടം. ഇരുപാര്‍ട്ടികളുടെയും മുഴുവന്‍ പത്രികകളും സ്വീകരിച്ചു. മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹരിദ്വാര്‍ റൂറലിലും കിച്ചായിലും മത്സരിക്കുന്നുണ്ട്.

Tags:    
News Summary - shivpal yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.