മുംബൈ: മുത്തലാഖിനെ കേന്ദ്രസർക്കാർ നടപടിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ അസദുദ്ദീൻ ഉവൈസിക്ക് നേരെ ചെരിപ്പേറ്. ദക്ഷിണ മുംബൈയിലെ നാഗപാഡയിലെ റാലിയിൽ സംസാരിക്കുേമ്പാഴാണ് ഉവൈസിക്ക് നേരെ ചെരിപ്പേറുണ്ടായത്.
തെൻറ അഭിപ്രായം പറയാനുള്ള ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് സംഭവ ശേഷം ഉവൈസി പറഞ്ഞു. മുത്തലാഖിലെ കേന്ദ്രസർക്കാറിെൻറ നടപടികൾ ഭൂരിപക്ഷം മുസ്ലിംകളും അനുകൂലിക്കില്ലെന്നും അദ്ദേഹം പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തനിക്ക് നേരെ ചെരിപ്പ് എറിഞ്ഞ വ്യക്തി പിന്തുടരുന്നത് മഹാത്മ ഗാന്ധി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽക്കർ തുടങ്ങിയവരെ കൊന്നവരുടെ ആശയങ്ങളാണ് ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.