ഋഷികേശ്: ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകത്തിൽ തന്‍റെ മകൻ പുൽകിത് ആര്യ എളിമയുള്ളവനാണെന്നും നിരപരാധിയാണെന്നും ബി.ജെ.പി നേതാവ് വിനോദ് ആര്യ. പുൽകിത് ആര്യക്കെതിരായ ആരോപണങ്ങളെല്ലാം പിതാവ് നിഷേധിച്ചു.
തന്‍റെ മകൻ വളരെ എളിമയുള്ളവനാണ്. അവൻ ജോലിയിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. അവൻ ഒരിക്കലും ഇത് ചെയ്യില്ല. മകൻ പുൽകിതിനും കൊല്ലപ്പെട്ട പെൺകുട്ടിക്കും നീതി ലഭിക്കണം- വിനോദ് ആര്യ പറഞ്ഞു. പുൽകിത് ഒരുപാട് കാലമായി മാറി താമസിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
19കാരിയുടെ കൊലപാതകത്തിൽ പുൽകിത് ആര്യ അറസ്റ്റിലാതിനെ തുടർന്നുണ്ടായ ജനരോഷത്തെ തുടർന്ന് വിനോദ് ആര്യയെയും പുൽകിതിന്‍റെ സഹോദരൻ അങ്കിത് ആര്യെയെയും ബി.ജെ.പി നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ കേസിൽ സ്വതന്ത്ര്യവും നീതിയുക്തവുമായ അന്വേഷണം ഉറപ്പ് വരുത്തുന്നതിന് താൻ സ്വയം പാർട്ടിയിൽ നിന്നും രാജിവെക്കുകയായിരുന്നുവെന്ന് വിനോദ് ആര്യ അവകാശപ്പെട്ടു.
പുൽകിത് ആര്യയുടെ ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. പുൽകിത്, മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പ്രതികളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ റിസോർട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പെൺകുട്ടിയെ റിസോർട്ടുടമകൾ നിർബന്ധിച്ചതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.