ന്യൂഡൽഹി: രാജ്യത്തിെൻറ ഭരണഘടനക്കായുള്ള പോരാട്ടത്തിന് മുന്നോട്ടുവരുന്ന ഒരു കൂ ട്ടരെയും മാറ്റിനിർത്തില്ലെന്നും കൂടെ നിർത്തി മുന്നോട്ടുപോകുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുസ്ലിം ലീഗ് വിദ്യാർഥി സംഘടന എം.എസ്.എഫ് ഹൈദരാബാദ് സ ർവകലാശാലയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്കൊപ്പം സമരരംഗത്തുംപ്രവർത്തന രം ഗത്തും ഇറങ്ങിയ ഉദാഹരണം ചൂണ്ടിക്കാട്ടി മുസ്ലിംലീഗിനെ വർഗീയ പാർട്ടിയായി കാണില്ലെന്ന സൂചനയും യെച്ചൂരി നൽകി.
ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ കേരള മുസ്ലിം കൾചറൽ സെൻറർ ഡൽഹി ഘടകം സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി. ഹൈദരാബാദ് സർവകലാശാലയിൽ എം.എസ്.എഫ് ഇടതു പാർട്ടികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് മത്സരിക്കാത്തത് സീറ്റ് വിഭജനം അടക്കമുള്ള കാരണങ്ങൾ കൊണ്ടാകാമെന്നും യെച്ചൂരി തുടർന്നു. ഇന്ത്യയുടെ ജനാധിപത്യ, മതേതരമൂല്യങ്ങൾക്കായുള്ള പോരാട്ടത്തിന് മുന്നോട്ടുവരികയും അതിെൻറ സംരക്ഷകരായി വർത്തിക്കുകയുമാണ് സി.എച്ച് മുഹമ്മദ് കോയയുടെ പ്രവർത്തനത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനുള്ളതെന്നും യെച്ചൂരി വ്യക്തമാക്കി.
മുസ്ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായ ജമ്മു-കശ്മീരിനെ ഇല്ലാതാക്കി ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കുകയാണ് മോദി സർക്കാർ ചെയ്തത്. കശ്മീരിനെക്കുറിച്ച് സർക്കാർ പറയുന്നതെല്ലാം നുണയാണ്. അസമിലെ എൻ.ആർ.സിയും മതാടിസ്ഥാനത്തിലാണ്. എൻ.ആർ.സിയിൽനിന്ന് പുറത്താകുന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധർക്കും ജൈനർക്കും പൗരത്വ ബിൽ സംരക്ഷണം കിട്ടുമെങ്കിലും അതിൽ മുസ്ലിംകളും ക്രിസ്ത്യാനികളുമില്ല -യെച്ചൂരി പറഞ്ഞു.
പൗരത്വപ്പട്ടിക മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പറഞ്ഞത്. 1951 ആണ് അടിസ്ഥാന വർഷം. അതിൽ അസമിലെ സംശയാസ്പദ വോട്ടറെ (ഡീവോട്ടർ) പോലെ സംശയാസ്പദ പൗരനെയും (ഡീ സിറ്റിസൺ) അടയാളപ്പെടുത്തുമെന്നാണ് പറയുന്നത്. ഇതിനെല്ലാം മതം അടിസ്ഥാനമാകുകയാണെന്നും രാജ്യത്ത് വർഗീയ ധ്രുവീകരണം മൂർധന്യത്തിലാണെന്നും യെച്ചൂരി പറഞ്ഞു. അഡ്വ. ഹാരിസ് ബീരാൻ അധ്യക്ഷത വഹിച്ചു. കർണാടക എം.എൽ.എ എൻ.എ. ഹാരിസ്, ലീഗ് ദേശീയ െസക്രട്ടറി ഖുർറം അനീസ് ഉമർ, പത്രപ്രവർത്തകൻ ജോമി തോമസ്, സലീൽ ചെമ്പയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.