ബം​​ഗ​ളൂ​രു​വി​ൽ വി​ദേ​ശി​യി​ൽ​നി​ന്ന് 35 ല​ക്ഷം രൂ​പ ത​ട്ടി

ബം​​ഗ​ളൂ​രു: പൊ​ലീ​സി​നെ വ​ല​ച്ച് നി​ല​ക്കാ​ത്ത സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ. ഇ​ത്ത​വ​ണ ബം​​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ന്ന ജ​പ്പാ​ൻ സ്വ​ദേ​ശി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഹി​രോ​ഷി സ​സാ​ക്കി എ​ന്ന​യാ​ളി​ൽ നി​ന്നാ​ണ് ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് എ​ന്ന പേ​രി​ൽ സൈ​ബ​ർ മോ​ഷ്ടാ​ക്ക​ൾ 35.5 ല​ക്ഷം രൂ​പ ത​ട്ടി​യ​ത്. ഡ​യ​റി സ​ർ​ക്ളി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​വി​ന് ട്രാ​യി​യി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഫോ​ൺ വ​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​​ന്റെ സിം ​നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​​​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും സിം ​ക​ട്ടാ​വാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ഒ​രു ന​മ്പ​ർ ഡ​യ​ൽ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​മ്പ​ർ ന​ൽ​കി.

ഇ​തി​നെ​ത്തു​ട​ർ​ന്ന് മും​ബൈ പൊ​ലീ​സി​ൽ നി​ന്നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ത​ട്ടി​പ്പു​കാ​ർ യു​വാ​വി​നെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന് ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും പ​ണം ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക​യ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം പ​ണം തി​രി​കെ ന​ൽ​കു​മെ​ന്നാ​ണ​റി​യി​ച്ച​ത്. ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​യു​ട​നെ സ​സാ​ക്കി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - 35 lakh rupees stolen from foreigner in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.