ശ്രീനഗർ: ജമ്മു-കശ്മീരിലെ കുപ്വാര ജില്ലയിൽ പ്രവർത്തിച്ചിരുന്ന ലശ്കറെ ത്വയ്യിബയുടെ നിഴൽസംഘത്തെ തകർത്തതായി സുരക്ഷാസേന. ഭീകരരെന്ന് സംശയിക്കുന്ന ആറു പേരെ അറസ്റ്റ് ചെയ്തു. ഒളിപ്പിച്ചുവെച്ചിരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പുതുതായി രൂപവത്കരിച്ച ‘ദ റസിസ്റ്റൻസ് ഫ്രണ്ട്’ അംഗങ്ങളാണ് ആറുപേരുമെന്ന് പൊലീസ് പറഞ്ഞു.
അഹ്തിഷാം ഫാറൂഖ് മാലിക്, ശഫഖത് അലി തഗു, മുസൈബ് ഹസൻ ഭട്ട്, നിസാർ അഹ്മദ് ഗനായ്, കബീർ ലോൺ, ശറഫത് അഹ്മദ് ഖാൻ എന്നിവരാണ് പിടിയിലായത്. അതേസമയം, കഠ്വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് സേന പ്രകോപനമില്ലാതെ വെടിയുതിർത്തു. നാശമുണ്ടായതായി റിപ്പോർട്ടില്ല. ഞായറാഴ്ച രാത്രി 9.30ന് ആരംഭിച്ച വെടിവെപ്പ് തിങ്കളാഴ്ച പുലർച്ച 5.10നാണ് അവസാനിച്ചത്. ഇന്ത്യൻസേന തക്ക തിരിച്ചടി നൽകിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.