ഹൈദരാബാദ്: തെലങ്കാനയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോവാദികൾ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്)യിലെ അംഗങ്ങളായ രണ്ടു വനിതകൾ ഉൾപ്പെടെയുള്ളവരാണ് ഭദ്രാദ്രി കോദഗുഡം ജില്ലയിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ തെലങ്കാന പൊലീസ് നക്സൽ വിരുദ്ധ സേനയിലെ രണ്ട് കമാൻഡോകൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 6.45ഓടെ മോത്തെ ഗ്രാമത്തിലെ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികൾ വെടിവെച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അയൽ സംസ്ഥാനമായ ഛത്തിസ്ഗഢിൽനിന്ന് തെലങ്കാനയിലേക്ക് മാവോവാദികൾ കടന്നിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയ പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവസ്ഥലത്തുനിന്ന് രണ്ട് എ.കെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.