ആംബുലൻസിൽ നിന്ന് പുറത്തിറക്കാനായില്ല; ആത്മഹത്യാശ്രമം നടത്തിയ യുവതി മരിച്ചു

ഭിൽവാര (രാജസ്ഥാൻ); രാജസ്ഥാനിലെ ഭിൽവാരയിൽ ആത്മഹത്യശ്രമം നടത്തിയ യുവതിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ആംബുലൻസിന്റെ വാതിലുകൾ കുടുങ്ങിയതിനെ തുടർന്ന് മരിച്ചു.

45 കാരിയായ സുലേഖ ഞായറാഴ്ചയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആംബുലൻസിന്റെ ഗ്ലാസ് തകർത്ത് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആംബുലൻസ് വാതിലുകൾ തകരാറിലായതിനാൽ 15 മിനിറ്റോളം യുവതി വാഹനത്തിനുള്ളിൽ കുടുങ്ങിയെന്നും അതിനാലാണ് തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതിരുന്നതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

വാഹനത്തിന്റെ തകരാർ മൂലമാണ് ‍‍യുവതി മരണത്തിനിടയായതെന്ന ആരോപണം ആംബുലൻസ് ഓപ്പറേറ്റിംഗ് പ്രൊവൈഡറായ ഇ.എം.ആർ.ഐ.ജി.എച്ച്.എസ് നിഷേധിച്ചു. മരണം നേരത്തെ സംഭവിച്ചിട്ടുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നുണ്ടെന്ന് ഇ.എം.ആർ.ഐ.ജി.എച്ച്.എസ് പറഞ്ഞു. സംഭവം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു.

ജില്ലാ കളക്ടർ നമിത് മേത്ത അസിസ്റ്റന്റ് കളക്ടർ അരുൺ ജെയിനിന് അന്വേഷണ ചുമതല നൽകി. ഭിൽവാര ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ.സി.പി ഗോസ്വാമിയും സംഭവം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഗോസ്വാമി വ്യക്തമാക്കി.

Tags:    
News Summary - Women in Rajasthan’s Bhilwara dies after ambulance doors jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.