ന്യൂഡൽഹി: 2024ൽ രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കുമെന്ന വാർത്തക്കു പിന്നാലെ പരിഹാസവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പേടിച്ച് മറ്റൊരു സീറ്റ് തേടി പറന്നു പോവില്ലെന്ന് ഉറപ്പിക്കാമോ എന്നായിരുന്നു സ്മൃതിയുടെ ട്വീറ്റ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ നിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് അജയ് റായ് പറഞ്ഞതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പരാമർശം.
രാഹുൽ ഗാന്ധി, നിങ്ങൾ 2024ലെ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ നിന്ന് മത്സരിക്കുന്നതായുള്ള പ്രഖ്യാപനം നേതാക്കളുടെ ഭാഗത്തുനിന്ന് കേട്ടു. നിങ്ങൾ അമേത്തിയിൽ നിന്ന് മത്സരിക്കുമെന്ന് ഞാൻ ഉറപ്പിക്കട്ടേ? മറ്റൊരു സീറ്റിലേക്ക് പറന്നു പോകില്ലല്ലോ അല്ലേ? നിങ്ങൾ പേടിക്കില്ലല്ലോ അല്ലേ? നിങ്ങളുടേയും നിങ്ങളുടെ മാതാവിന്റേയും സ്ത്രീവിരുദ്ധ ഗുണ്ടക്ക് പുതിയ പ്രസംഗ എഴുത്തുകാരനെ ആവശ്യമുണ്ട്' -സ്മൃതി ഇറാനി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയെ ടാഗ് ചെയ്താണ് സ്മൃതിയുടെ രൂക്ഷ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.