ചീറ്റകൾക്ക് കാവലൊരുക്കാൻ സ്നിഫർ ഡോഗ് സ്ക്വാഡും

ഭോപ്പാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന ചീറ്റകൾക്ക് കാവലായി ഇനി സ്നിഫർ ഡോഗ് സ്ക്വാഡും. നിലവിൽ ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഐ.ടി.ബി പൊലീസ് ഫോഴ്സിൽ പരിശീലനത്തിലാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായകൾ.

വേട്ടക്കാരിൽ നിന്നും ചീറ്റകൾക്ക് സംരക്ഷണം നൽകാനാണ് സ്നിഫർ ഡോഗ് സ്ക്വാഡിനെ കൊണ്ടുവന്നത്. കടുവയുടെ തൊലി, അസ്ഥികൾ, ആനക്കൊമ്പുകൾ എന്നിവ കണ്ടെത്താനുള്ള പ്രത്യേക പരിശീലനങ്ങളും നായകൾക്ക് നൽകും. ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയുമായി (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യ) സഹകരിച്ച് ഐ.ടി.ബി.പിയാണ് നായകളെ പരിശീലിപ്പിക്കുന്നതെന്ന് പരിശീലന കേന്ദ്രത്തിലെ ഐ.ജി ഈശ്വർ സിങ് ദുഹാൻ പറഞ്ഞു.

അനുസരണ, മണം പിടിക്കൽ, ട്രക്കിങ് എന്നിവ ഏഴ് മാസത്തോളം പരിശീലിപ്പിച്ചതിന് ശേഷമായിരിക്കും നായകളെ സ്നിഫർ ഡോഗ് സ്ക്വാഡിൽ ചേർക്കുന്നത്. പരിശീലനങ്ങൾക്ക് ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും ചീറ്റകൾക്ക് സംരക്ഷണം നൽകുന്നതിനായി നായകളെ ഇറക്കുന്നത്. 

Tags:    
News Summary - Sniffer dog squad to protect cheetahs from poachers in MP's Kuno National Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.