റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങാൻ കുഞ്ഞിനെ വിറ്റു

കൊൽക്കത്ത: ഐഫോണ്‍ വാങ്ങാനായി ദമ്പതികള്‍ എട്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങാന്‍ ദമ്പതികള്‍ പദ്ധതിയിടുകയായിരുന്നു. പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞിനെ തന്നെ വിൽക്കുകയും ചെയ്തു.

സംഭവത്തിൽ മാതാവ് സതിയെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ജയദേവ് ഘോഷ് ഒളിവിലാണ്. റഹ്‌റ സ്വദേശിയായ പ്രിയങ്ക ഘോഷാണ് കുഞ്ഞിനെ വാങ്ങിയത്. കുട്ടിയെ രക്ഷിച്ച പൊലീസ് പ്രിയങ്കയെയും അറസ്റ്റ് ചെയ്തു.

പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് റീല്‍സാക്കി പോസ്റ്റ് ചെയ്യാനായിരുന്നു ദമ്പതികള്‍ തീരുമാനിച്ചിരുന്നത്. പാനിഹാത്തി ഗാന്ധിനഗർ പ്രദേശത്താണ് ഇവർ താമസിക്കുന്നത്.

ശനിയാഴ്ച ദമ്പതികളുടെ കുഞ്ഞിനെ കാണാതാവുകയും സതിയുടെ കൈവശം വിലകൂടിയ സ്മാർട്ഫോൺ കാണുകയും ചെയ്തതോടെ അയല്‍വാസികള്‍ക്ക് സംശയമായിരുന്നു. ഏഴു വയസുള്ള മകളും ദമ്പതികള്‍ക്കുണ്ട്. ആൺകുട്ടിയെ വിറ്റതിന് ജയദേവ് പെൺകുട്ടിയെയും വിൽക്കാൻ ശ്രമിച്ചു. ഇത് മനസ്സിലാക്കിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Tags:    
News Summary - Sold baby to buy iPhone to shoot reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.