എഴുത്തുകാരിൽ ചിലർ യുവാക്കളെ വഴിതെറ്റിക്കുന്നു -യോഗി ആദിത്യനാഥ്​

ലഖ്​നോ: എഴുത്തുകാരിൽ ചിലർ സാഹിത്യത്തെ വിഭജിച്ച്​ യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അത്തരം സാഹചര്യം ഉണ്ടാവുന്നില്ലെന്നത്​ ഉറപ്പു വരുത്തേണ്ടത്​ എഴുത്തുകാരുടെ ഉത്തരാവദിത്തമാണെന്നും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. 43ാമത്​ ഹിന്ദി സമ്മാൻ സമാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യം സമൂഹത്തി​​​​െൻറ കണ്ണാടിയാണ്​. അതിൽ പൊതുജന ക്ഷേമവും ഉൾപ്പെടണം​. സമൂഹത്തിന്​ ദിശാബോധം നൽകുകയെന്നത്​ എല്ലാ പൗരൻമാരുടേയും ഉത്തരവാദിത്തമാണെന്നും സാഹിത്യത്തിലൂടെ രാഷ്​ട്ര സേവനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - some writers mislead youth by dividing literature into different camps adityanath -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.