ലഖ്നോ: ബാബറി മസ്ജിദ് തകർത്ത കേസിൽ മുൻ യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ്ങിന് സി.ബി.ഐ പ്ര ത്യേക കോടതിയുടെ സമൻസ്. സെപ്തംബർ 27ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് കല്യാൺ സിങ്ങിന് സമൻസ് അയച്ചിരിക്കുന്നത്.
ബി.ജെ.പി മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, എം.എം ജോഷി, ഉമ ഭാരതി എന്നിവർക്കും കോടതി സമൻസ് അയച്ചിരുന്നു. ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്.
രാജസ്ഥാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കല്യാൺ സിങ്ങിന് സമൻസ് നൽകിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് കല്യാൺ സിങ് ഗവർണർ സ്ഥാനം ഒഴിഞ്ഞത്. ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് ഗവർണർ പദവിയിലിരുന്നപ്പോൾ കല്യാൺ സിങ്ങിനെ ചോദ്യം ചെയ്യാതിരുന്നത്.
കല്യാൺ സിങ്ങിന് സമൻസ് നൽകണമെന്ന് ആവശ്യപ്പെട്ട് സെപ്തംബർ ഒമ്പതിന് സി.ബി.ഐ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.