ടെലികോം കമ്പനികൾ പ്രതിസന്ധിയിൽ; സ്പെക്ട്രം ലേലം ഗുണകരമാവില്ല -കപിൽ സിബൽ

ന്യൂഡൽഹി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ ടെലികോം കമ്പനിക്ക് സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ എം.പി. പ്രതിസന്ധി കാലത്തെ ലേലം കേന്ദ്ര സർക്കാറിന്‍റെ ഫണ്ട് ശേഖരണത്തെ സഹായിക്കില്ലെന്നും സിബൽ വ്യക്തമാക്കി.

ഭാരിച്ച കടവും നിരവധി പ്രശ്നങ്ങളുമാണ് ടെലികോം കമ്പനികൾ നേരിടുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വൻ തുക കുടിശിക അടക്കാനുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന ടെലികോം കമ്പനികൾ എങ്ങനെ ലേലത്തിൽ പങ്കെടുക്കുമെന്നും കപിൽ സിബൽ ചോദിച്ചു.

Tags:    
News Summary - spectrum auction will not help in raising funds says Kapil Sibal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.