ചണ്ഡിഗഢ്: പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി പ്രവർത്തിച്ച രണ്ടു പട്ടാളക്കാർ അറസ്റ്റിൽ. ജമ്മു-കശ്മീരിലെ അനന്ത്നാഗിൽ ജോലിചെയ്യുന്ന 19ാം രാഷ്ട്രീയ റൈഫിൾസിലെ സിപോയ് ഹർപ്രീത് സിങ്(23), കാർഗിലിൽ 18 സിഖ് ലൈറ്റ് ഇൻഫൻട്രിയിൽ ക്ലർക്കായ സിപോയ് ഗുർഭേജ് സിങ് (23)എന്നിവരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിരോധമേഖല-ദേശ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട 900 രഹസ്യരേഖകളുടെ ഫോട്ടോ ഇരുവരും അതിർത്തിയിലെ മയക്കുമരുന്ന് കള്ളക്കടത്തുകാരനായ രൺവീർ സിങ്ങിന് കൈമാറിയതായി പഞ്ചാബ് ഡി.ജി.പി ദനകർ ഗുപ്ത പറഞ്ഞു. ഇയാളാണ് പാക് ചാര ഏജൻസിക്ക് ഇൗ വിവരങ്ങൾ എത്തിച്ചുകൊടുത്തത്. ഈ വർഷം ഫെബ്രുവരിക്കും മേയ് മാസത്തിനുമിടയിലാണ് ഇരുവരും ചേർന്ന് രേഖകൾ ചോർത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.