ന്യൂഡൽഹി: പട്ടികജാതി-വർഗക്കാർക്ക് എതിരായ അതിക്രമം തടയുന്ന നിയമത്തിലെ വ്യവസ്ഥകളിൽ സുപ്രീം കോടതി വിധി വെള്ളം ചേർത്തതിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ ആഹ്വാനംചെയ്ത ‘ഭാരത് ബന്ദി’ൽ പരക്കെ അക്രമം. സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിലും വെടിവെപ്പിലും ഒമ്പതുപേരാണ് തിങ്കളാഴ്ച രാജ്യത്തിെൻറ വിവിധഭാഗങ്ങളിലായി കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.
മധ്യപ്രദേശ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങൾക്കു പുറമെ ഡൽഹിയുടെ മിക്ക ഭാഗങ്ങളും ബന്ദിൽ നിശ്ചലമായി. തെരുവിലിറങ്ങിയ പ്രതിഷേധക്കാരും പൊലീസും പലയിടത്തും ഏറ്റുമുട്ടി. കല്ലേറും ലാത്തിചാർജും നടന്നു. സർക്കാർ, സ്വകാര്യ വാഹനങ്ങൾക്ക് പ്രക്ഷോഭകർ തീയിടുകയും കടകളും ഒാഫിസുകളും അടിച്ചു തകർക്കുകയും െചയ്തു. ചില സ്ഥലങ്ങളിൽ പ്രതിഷേധത്തിലേക്ക് സാമൂഹിക വിരുദ്ധർ നുഴഞ്ഞ് കയറിയതായും ആരോപണമുണ്ട്.
ദലിത് സംഘടനകൾ റോഡുകൾ തടഞ്ഞതോടെ ഗതാഗതം തകരാറിലായി. മിക്ക സംസ്ഥാനങ്ങളും സൈന്യത്തിെൻറയും കേന്ദ്ര സേനയുടെയും സഹായം തേടി. പലയിടത്തും സൈന്യമാണ് സംഘർഷം അമർച്ച ചെയ്യാനിറങ്ങിയത്. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇൻറർനെറ്റ് ഉൾപ്പെടെ വാർത്താവിനിമയ സംവിധാനം റദ്ദു ചെയ്തു. മാർച്ച് 20ലെ കോടതിവിധിക്ക് എതിരെ കേന്ദ്ര സർക്കാർ വൈകി പുനഃപരിശോധന ഹരജി സമർപ്പിക്കുകയും കേന്ദ്ര മന്ത്രിമാർ സമാധാനത്തിനായി അഭ്യർഥിക്കുകയും ചെയ്െതങ്കിലും ദലിത് രോഷം തടയാൻ കഴിഞ്ഞില്ല. സർക്കാറിെൻറ വീഴ്ചക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തു വന്നു.
മധ്യപ്രദേശിലെ മൊറേന ജില്ലയിലും ഗ്വാളിേയാർ, ഭിന്ദ്, സാഗർ പട്ടണങ്ങളിലുമായാണ് ആറു പേർ കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ മുസഫർനഗറിലും മീററ്റിലും ഒാരോരുത്തരും രാജസ്ഥാനിലെ അൽവാറിൽ ഒരാളും കൊല്ലെപ്പട്ടു. ഝാർഖണ്ഡിൽ 1613 പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ 448 പേരെ കസ്റ്റഡിയിലെടുത്തതായി ക്രമസമാധാന ചുമതലയുള്ള ഡി.െഎ.ജി അറിയിച്ചു. ദേശീയ സുരക്ഷ നിയമം അടക്കമുള്ളത് ഇവർക്കെതിരെ ചുമത്തും. ആഗ്രയിൽ ഒന്നു മുതൽ 10 വരെയുള്ള എല്ലാ ക്ലാസിനും ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. ബി.എസ്.പി എം.എൽ.എ യോഗേഷ് വെർമയെ അറസ്റ്റ് ചെയ്തു.
സ്ഥിതിഗതികൾ നേരിടാൻ 800 ദ്രുതകർമ സൈനികരെ യു.പിയിലും മധ്യപ്രദേശിലും വിന്യസിച്ചു. നൂറോളം ട്രെയിനുകളാണ് രാജ്യത്ത് സർവിസ് റദ്ദാക്കിയത്. മധ്യപ്രദേശിലെ ഗ്വാളിേയാറിൽ പരിക്കേറ്റ 19 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും 30ഒാളം പേരെ അജ്മീർ, ജയ്പൂർ എന്നിവിടങ്ങളിൽനിന്ന് കസ്റ്റഡിയിൽ എടുത്തുവെന്നും ക്രമസമാധാന ചുമതലയുള്ള െഎ.ജി മകരാനന്ദ് ദിയൂസ്കർ പറഞ്ഞു. രാജസ്ഥാനിൽ പലയിടങ്ങളിലും ഇൻറർനെറ്റ് സൗകര്യം നിർത്തിവെച്ചു. ബിഹാറിലും ജനജീവിതം നിശ്ചലമായി. പലയിടത്തും വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീവെച്ചു.
ട്രെയിനുകളും തടഞ്ഞു. ബന്ദ് കണക്കിലെടുത്ത് പഞ്ചാബ് സർക്കാർ 10,12 ക്ലാസുകളിലെ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവെക്കുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു. ന്യൂഡൽഹിയിൽ മണ്ഡിഹൗസ് മെട്രോ സ്റ്റേഷന് മുന്നിലെ റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചതോടെ കോണാട്ട്പ്ലേസിലേക്കുള്ള ഗതാഗതം നിശ്ചലമായി. നഗരത്തിലുടനീളം വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു.
പ്രക്ഷോഭത്തിനു കാരണം
പട്ടികജാതി-വർഗ പീഡന നിയമ വ്യവസ്ഥ ദുർബലപ്പെടുത്തുന്ന വിധം ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ മാർച്ച് 20ലെ ഉത്തരവിെൻറ സാരാംശം ഇതാണ്: വ്യക്തമായ തെളിവില്ലാത്ത, പ്രത്യക്ഷത്തിൽ തന്നെ നിലനിൽക്കില്ലെന്ന് ബോധ്യമുള്ള കേസുകളിൽ ‘ഉടനടി അറസ്റ്റ്’ എന്ന നിബന്ധന ബാധകമല്ല. പ്രഥമദൃഷ്്ട്യാ കേസൊന്നും ഇല്ലെങ്കിൽ മുൻകൂർ ജാമ്യം നിഷേധിക്കരുത്.
അതിക്രമം സംബന്ധിച്ച പരാതികൾ പരിഗണിക്കുന്ന ഉദ്യോഗസ്ഥരെ കുറ്റവിചാരണ ചെയ്യണമെങ്കിൽ, നിയമന അതോറിറ്റിയുടെ മുൻകൂർ അനുമതി വേണം. മറ്റുള്ളവരുടെ കാര്യത്തിൽ ജില്ല പൊലീസ് സൂപ്രണ്ടിെൻറ അനുമതിയോടെ വേണം അറസ്റ്റ്. മജിസ്ട്രേറ്റ് രേഖകൾ പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രമേ അവരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവ് നൽകാവൂ. നിയമത്തിൽ വെള്ളം ചേർക്കുകയല്ല, ദുരുപയോഗം തടയുകയാണ് ഇൗ ഉത്തരവിെൻറ ലക്ഷ്യം.
രാജ്യത്ത് വർധിച്ചു വരുന്ന ദലിത് പീഡനങ്ങൾക്ക് ആക്കം പകരുന്നതും ഗോസംരക്ഷകർ അടക്കം ദലിത് പീഡകർക്ക് സംരക്ഷണം നൽകുന്നതുമാണ് കോടതി വിധിയെന്നാണ് വിമർശനം.
#WATCH #BharatBandh over SC/ST protection act:Shots fired during protests in Madhya Pradesh's Gwalior pic.twitter.com/p8mW36qL0s
— ANI (@ANI) April 2, 2018
#WATCH #BharatBandh over SC/ST protection act: Protesters thrashed by Police personnel in Meerut pic.twitter.com/yQfaJBDbBD
— ANI UP (@ANINewsUP) April 2, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.