ലഖ്നോ: രാജ്യത്ത് കോവിഡ് ആശങ്ക പടരുമ്പോഴും ഉത്തർപ്രദേശിൽ തിക്കും തിരക്കുമായി കോൺഗ്രസിന്‍റെ മാരത്തൺ ഓട്ടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് 'സ്ത്രീകൾക്കും പോരാടാം' കാമ്പയിൻ. രാവിലെ അരങ്ങേറിയ പരിപാടിയിൽ ആയിരക്കണക്കിന് പെൺകുട്ടികളാണ് പങ്കെടുത്തത്.
യു.പിയിലെ ബറേലിയിൽ നടന്ന മാരത്തണിൽ പങ്കെടുക്കാനായി മാസ്ക് പോലും ധരിക്കാതെയാണ് നിരവധി പെൺകുട്ടികളെത്തിയത്. തിക്കിലും തിരക്കിലും വീണ നരവധി പെൺകുട്ടികൾക്ക് പരിക്കേറ്റു.
കോൺഗ്രസ് നേതാവും ബറേലി മുൻ മേയറുമായ സുപ്രിയ അരോണിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. 'ആയിരക്കണക്കിന് പേർ വൈഷ്ണോദേവി ക്ഷേത്രത്തിൽ പോയി. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഇത് വളരെ മാനുഷികമായ ഒരു കാര്യമാണ്. ഇവർ സ്കൂൾ വിദ്യാർഥിനികളാണ്. എന്തെങ്കിലും കാരണത്താൽ ആർക്കെങ്കിലും വിഷമമായെങ്കിൽ കോൺഗ്രസിന് വേണ്ടി അവരോട് ഞാൻ ക്ഷമ ചോദിക്കുന്നു' -അവർ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി, പഞ്ചാബ് എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റാലികൾ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബി.ജെ.പി, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിൽ വൻ ജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടാണ് റാലികൾ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.