ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് നൽകി ഹരജി വിധി പറയാൻ മാറ്റി. ഡൽഹി റോസ് അവന്യു കോടതിയാണ് കേസ് വിധി പറയാനായി മാറ്റിയത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ഹരജിയിൽ വിധി പറയുന്നത് മാറ്റുന്നത്.
വെർച്വലായാണ് കേസിന്‍റെ അവസാനഘട്ട വാദങ്ങൾ നടന്നത്. പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയൽ ഏപ്രിൽ 12നാണ് ഹരജി വിധി പറയാനായി മാറ്റിയത്. മുതിർന്ന അഭിഭാഷകൻ വികാസ് ഫവയാണ് ശശി തരൂരിന് വേണ്ടി ഹാജരായത്. അഡിഷീൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയാണ് സർക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായത്.
2014 ജനുവരിയിലാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.