ജഡ്​ജിമാർ നിയമത്തിന്​ മുകളിലല്ല; പ്രശാന്ത്​ ഭൂഷണെതിരായ സുപ്രീംകോടതി നടപടി ഭരണഘടനാ വിരുദ്ധം -ജസ്​റ്റിസ്​ കർണൻ

ന്യൂഡൽഹി: പ്രശാന്ത്​ ഭൂഷണെതിരായ കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന്​ കോടതിയലക്ഷ്യത്തിന്​ ഇന്ത്യയിൽ ആദ്യമായി ശിക്ഷിക്ക​െപ്പട്ട ജഡ്​ജിയായ ജസ്​റ്റിസ്​ സി.എസ്​. കർണൻ. ജഡ്​ജിമാർ നിയമത്തിന്​ മുകളിലല്ല. വിരമിച്ചതോ നിലവിലുള്ളതോ ആയ ജഡ്​ജിമാർക്കെതിരായ അഴിമതി ആരോപണങ്ങൾ കൈകാര്യം ചെയ്യാൻ സുതാര്യമായ സംവിധാനം രാജ്യത്ത്​ ഉറപ്പാക്കണമെന്നും 'ദ പ്രിൻറ്​' ഓൺലൈൻ പോർട്ടലിന്​ നൽകിയ അഭിമുഖത്തിൽ ജസ്​റ്റിസ്​ കർണൻ പറഞ്ഞു.

'ജഡ്​ജിമാർ നിയമത്തിന്​ അതീതരല്ല. വ്യവസ്​ഥിതിയുടെ ഭാഗമായി നിൽക്കുന്നതിനാൽ പൊതുജനങ്ങളോട്​ ഉത്തരം പറയാൻ അവരും ബാധ്യസ്​ഥരാണ്​. ഇന്ത്യൻ ഭരണഘടന പിന്തുടരുകയും സുതാര്യമായി പ്രവർത്തിക്കുകയും വേണം. പൊതുജനങ്ങൾ നൽകുന്ന നികുതിയിൽനിന്നാണ്​ അവരും ശമ്പളം കൈപ്പറ്റുന്നത്​' ജസ്​റ്റിസ്​ കർണൻ പറഞ്ഞു.

2017 മേയ്​ ഒമ്പതിനാണ്​ ആദ്യമായി ഒരു ഹൈകോടതി സിറ്റിങ്​ ജഡ്​ജിയെ ജയിലിലടക്കാൻ സുപ്രീം കോടതി വിധിക്കുന്നത്​. ജസ്​റ്റിസ്​ കർണന്​ ആറുമാസം തടവുശിക്ഷയാണ്​ കോടതി വിധിച്ചത്. മ​​ദ്രാസ്​ ഹൈകോടതി ജഡ്​ജിയായിരിക്കേ, സു​പ്രീം കോടതിയി​െലയും ഹൈകോടതികളിലെയും സിറ്റിങ്​ ജഡ്​ജിമാർക്കും വിരമിച്ച ജഡ്​ജിമാർക്കുമെതിരെ അഴിമതി ആരോപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിയമമന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിനും സുപ്രീംകോടതി രജിസ്​ട്രാർക്കും കത്തയക്കുകയായിരുന്നു. ഇതേ തുടർന്ന്​ ജസ്​റ്റിസ്​ കർണനെ വേട്ടയാടൻ തുടങ്ങി.

അഴിമതിയും ജാതി വിവേചനവും ജഡ്​ജിമാർക്കിടയിലുണ്ടെന്നും ദലിതനായതിനാൽ ​തന്നോട്​ വി​േവചനം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മ​ദ്രാസ്​ ഹൈകോടതിയിൽനിന്ന്​ കൊൽക്കത്ത ഹൈകോടതിയിലേക്ക്​ സ്​ഥലം മാറ്റിയ സുപ്രീംകോടതി ​കൊളീജിയത്തി​െൻറ നടപടിയും അദ്ദേഹം റദ്ദാക്കി. ത​െൻറ അധികാര പരിധിയിൽ കൈകടത്തരുതെന്ന്​ സുപ്രീ​​ംകോടതിയോട്​ ഒരിക്കൽ പറയാനും അദ്ദേഹം മടിച്ചില്ല. തനിക്ക്​ യാത്രാവിലക്ക്​​ ഏർപെടുത്തിയ സുപ്രീംകോടതി ജഡ്​ജിമാരുടെ യാത്ര വിലക്കിക്കൊണ്ടും അ​േദ്ദഹം ഉത്തരവിറക്കി.

പിന്നീട്​, സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ്​ മോശം പെരുമാറ്റത്തെ തുടർന്ന്​ കർണനെതിരെ കോടതിയലക്ഷ്യം ചുമത്തിയത്​. കർണനോട്​ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെ​ട്ടെങ്കിലും അനുസരിച്ചിരുന്നില്ല. കർണ​െൻറ മാനസിക നില പരിശോധിക്കണമെന്നുവരെ സുപ്രീംകോടതി നിർദേശിച്ചു. ഇതിനെ കർണൻ പുച്ചിച്ചുതള്ളിയതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന്​ അദ്ദേഹത്തിനെതിരെ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചു.

ജസ്​റ്റിസ്​ കർണനെതിരെ സുപ്രീംകോടതി ശിക്ഷ വിധിച്ചതിനെ അനുകൂലിച്ച്​ പ്രശാന്ത്​ ഭൂഷൺ രംഗത്തെത്തിയിരുന്നു. ജഡ്​ജിമാ​ർക്കെതിരെ അസംബന്ധമായ പരാമർശങ്ങൾ നടത്തുകയും ത​െൻറ അധികാരം ഉപയോഗിച്ച്​ നിയമവിരുദ്ധമായി സുപ്രീംകോടതി ജഡ്​ജിമാരെ തടവിലാൻ ഉത്തരവിടുകയും ചെയ്​തതിനാലായിരുന്നു പിന്തുണയെന്നായിരുന്നു പ്രശാന്ത്​ ഭൂഷ​െൻറ വിശദീകരണം. എന്നാൽ, പ്രശാന്ത്​ ഭൂഷണി​െൻറ വിശദീകരണത്തിൽ പ്രതികരിക്കാൻ ജസ്​റ്റിസ്​ കർണൻ തയാറായില്ല.

ഇന്ത്യയുടെ മാതൃനിയമം എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകു​േമ്പാൾ കോടതി അതിനെ വിലക്കുന്നത്​ എന്തിനാണെന്നായിരുന്നു കർണ​െൻറ ചോദ്യം. ഞാനുമായി ബന്ധപ്പെട്ട കേസ്​ കൈകാര്യം ചെയ്​തത്​ ഏഴു ജഡ്​ജിമാരായിരുന്നു. എന്നാൽ, ഭൂഷ​െൻറ കേസിൽ മൂന്നുപേരും. ചില കോടതിയലക്ഷ്യ കേസുകൾ കൈകാര്യം ചെയ്യുന്നത്​ രണ്ടു ജഡ്​ജിമാരും. ഇതിൽനിന്ന്​ മനസിലാകും കോടതിയലക്ഷ്യ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സ്​ഥായിയായ നടപടിക്രമം ഇല്ലെന്ന്​' -കർണൻ കൂട്ടിച്ചേർത്തു.

'ഞാൻ 20 ജഡ്​ജിമാർക്കെതിരെ പ്രധാനമന്ത്രിക്ക്​ പരാതി നൽകിയിരുന്നു. എ​െൻറ പരാതിയിൽ അ​േന്വഷണം നിർബന്ധമായും വേണമായിരുന്നു. എന്നാൽ, ചീഫ്​ ജസ്​റ്റിസി​െൻറ നേതൃത്വത്തിൽ ഒരു​ ബെഞ്ച്​ രൂപവത്​കരിക്കുകയും അവർ എനിക്കെതിരായി പ്രവർത്തിക്കുകയുമായിരുന്നു.'

ഏതെങ്കിലും ഒരു ജഡ്​ജിക്കെതിരെ ക്രിമിനൽ അ​േന്വഷണം വന്നാൽ അവ സുതാര്യവും സ്വതന്ത്രവുമായിരിക്കണം. ജുഡീഷ്യറിക്കുള്ളിൽ എന്താണ്​ സംഭവിക്കുന്നതെന്നറിയാൻ പൊതുജനങ്ങൾക്കും അവകാശമുണ്ട്​. പൊതുജനങ്ങൾക്ക്​ ജഡ്​ജിമാർക്കെതിരെ പരാതി നൽകാൻ എവിടെ സമീപിക്കണം. ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ തുറന്ന സംവിധാനം ആവശ്യമാണെന്നും ​ജസ്​റ്റിസ്​ കർണൻ കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.