ജഡ്ജിമാർ നിയമത്തിന് മുകളിലല്ല; പ്രശാന്ത് ഭൂഷണെതിരായ സുപ്രീംകോടതി നടപടി ഭരണഘടനാ വിരുദ്ധം -ജസ്റ്റിസ് കർണൻ
text_fieldsന്യൂഡൽഹി: പ്രശാന്ത് ഭൂഷണെതിരായ കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതിയലക്ഷ്യത്തിന് ഇന്ത്യയിൽ ആദ്യമായി ശിക്ഷിക്കെപ്പട്ട ജഡ്ജിയായ ജസ്റ്റിസ് സി.എസ്. കർണൻ. ജഡ്ജിമാർ നിയമത്തിന് മുകളിലല്ല. വിരമിച്ചതോ നിലവിലുള്ളതോ ആയ ജഡ്ജിമാർക്കെതിരായ അഴിമതി ആരോപണങ്ങൾ കൈകാര്യം ചെയ്യാൻ സുതാര്യമായ സംവിധാനം രാജ്യത്ത് ഉറപ്പാക്കണമെന്നും 'ദ പ്രിൻറ്' ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് കർണൻ പറഞ്ഞു.
'ജഡ്ജിമാർ നിയമത്തിന് അതീതരല്ല. വ്യവസ്ഥിതിയുടെ ഭാഗമായി നിൽക്കുന്നതിനാൽ പൊതുജനങ്ങളോട് ഉത്തരം പറയാൻ അവരും ബാധ്യസ്ഥരാണ്. ഇന്ത്യൻ ഭരണഘടന പിന്തുടരുകയും സുതാര്യമായി പ്രവർത്തിക്കുകയും വേണം. പൊതുജനങ്ങൾ നൽകുന്ന നികുതിയിൽനിന്നാണ് അവരും ശമ്പളം കൈപ്പറ്റുന്നത്' ജസ്റ്റിസ് കർണൻ പറഞ്ഞു.
2017 മേയ് ഒമ്പതിനാണ് ആദ്യമായി ഒരു ഹൈകോടതി സിറ്റിങ് ജഡ്ജിയെ ജയിലിലടക്കാൻ സുപ്രീം കോടതി വിധിക്കുന്നത്. ജസ്റ്റിസ് കർണന് ആറുമാസം തടവുശിക്ഷയാണ് കോടതി വിധിച്ചത്. മദ്രാസ് ഹൈകോടതി ജഡ്ജിയായിരിക്കേ, സുപ്രീം കോടതിയിെലയും ഹൈകോടതികളിലെയും സിറ്റിങ് ജഡ്ജിമാർക്കും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിയമമന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിനും സുപ്രീംകോടതി രജിസ്ട്രാർക്കും കത്തയക്കുകയായിരുന്നു. ഇതേ തുടർന്ന് ജസ്റ്റിസ് കർണനെ വേട്ടയാടൻ തുടങ്ങി.
അഴിമതിയും ജാതി വിവേചനവും ജഡ്ജിമാർക്കിടയിലുണ്ടെന്നും ദലിതനായതിനാൽ തന്നോട് വിേവചനം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മദ്രാസ് ഹൈകോടതിയിൽനിന്ന് കൊൽക്കത്ത ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയ സുപ്രീംകോടതി കൊളീജിയത്തിെൻറ നടപടിയും അദ്ദേഹം റദ്ദാക്കി. തെൻറ അധികാര പരിധിയിൽ കൈകടത്തരുതെന്ന് സുപ്രീംകോടതിയോട് ഒരിക്കൽ പറയാനും അദ്ദേഹം മടിച്ചില്ല. തനിക്ക് യാത്രാവിലക്ക് ഏർപെടുത്തിയ സുപ്രീംകോടതി ജഡ്ജിമാരുടെ യാത്ര വിലക്കിക്കൊണ്ടും അേദ്ദഹം ഉത്തരവിറക്കി.
പിന്നീട്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് മോശം പെരുമാറ്റത്തെ തുടർന്ന് കർണനെതിരെ കോടതിയലക്ഷ്യം ചുമത്തിയത്. കർണനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചിരുന്നില്ല. കർണെൻറ മാനസിക നില പരിശോധിക്കണമെന്നുവരെ സുപ്രീംകോടതി നിർദേശിച്ചു. ഇതിനെ കർണൻ പുച്ചിച്ചുതള്ളിയതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു.
ജസ്റ്റിസ് കർണനെതിരെ സുപ്രീംകോടതി ശിക്ഷ വിധിച്ചതിനെ അനുകൂലിച്ച് പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയിരുന്നു. ജഡ്ജിമാർക്കെതിരെ അസംബന്ധമായ പരാമർശങ്ങൾ നടത്തുകയും തെൻറ അധികാരം ഉപയോഗിച്ച് നിയമവിരുദ്ധമായി സുപ്രീംകോടതി ജഡ്ജിമാരെ തടവിലാൻ ഉത്തരവിടുകയും ചെയ്തതിനാലായിരുന്നു പിന്തുണയെന്നായിരുന്നു പ്രശാന്ത് ഭൂഷെൻറ വിശദീകരണം. എന്നാൽ, പ്രശാന്ത് ഭൂഷണിെൻറ വിശദീകരണത്തിൽ പ്രതികരിക്കാൻ ജസ്റ്റിസ് കർണൻ തയാറായില്ല.
ഇന്ത്യയുടെ മാതൃനിയമം എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകുേമ്പാൾ കോടതി അതിനെ വിലക്കുന്നത് എന്തിനാണെന്നായിരുന്നു കർണെൻറ ചോദ്യം. ഞാനുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തത് ഏഴു ജഡ്ജിമാരായിരുന്നു. എന്നാൽ, ഭൂഷെൻറ കേസിൽ മൂന്നുപേരും. ചില കോടതിയലക്ഷ്യ കേസുകൾ കൈകാര്യം ചെയ്യുന്നത് രണ്ടു ജഡ്ജിമാരും. ഇതിൽനിന്ന് മനസിലാകും കോടതിയലക്ഷ്യ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സ്ഥായിയായ നടപടിക്രമം ഇല്ലെന്ന്' -കർണൻ കൂട്ടിച്ചേർത്തു.
'ഞാൻ 20 ജഡ്ജിമാർക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. എെൻറ പരാതിയിൽ അേന്വഷണം നിർബന്ധമായും വേണമായിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിൽ ഒരു ബെഞ്ച് രൂപവത്കരിക്കുകയും അവർ എനിക്കെതിരായി പ്രവർത്തിക്കുകയുമായിരുന്നു.'
ഏതെങ്കിലും ഒരു ജഡ്ജിക്കെതിരെ ക്രിമിനൽ അേന്വഷണം വന്നാൽ അവ സുതാര്യവും സ്വതന്ത്രവുമായിരിക്കണം. ജുഡീഷ്യറിക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നറിയാൻ പൊതുജനങ്ങൾക്കും അവകാശമുണ്ട്. പൊതുജനങ്ങൾക്ക് ജഡ്ജിമാർക്കെതിരെ പരാതി നൽകാൻ എവിടെ സമീപിക്കണം. ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ തുറന്ന സംവിധാനം ആവശ്യമാണെന്നും ജസ്റ്റിസ് കർണൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.