ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിനെയും മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശിപാർശ കൊളീജിയം പരസ്യപ്പെടുത്തി. നേരേത്തയുള്ള ശിപാർശ രാഷ്ട്രപതിക്ക് അയക്കാതെ നിയമമന്ത്രാലയം തിരിച്ചയച്ചതിന് തൊട്ടുപിന്നാലെ കൊളീജിയം പൊതുഅറിവിലേക്കായി ഇത് ഒൗദ്യോഗിക വെബ്െസെറ്റിൽ പരസ്യപ്പെടുത്തിയത് ശ്രദ്ധേയമാണ്.
ജനുവരി 22നാണ് പുതിയ ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാർശ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിയമമന്ത്രാലയത്തിെൻറ പരിഗണനക്കുവിട്ടത്. അഭിഭാഷകയായിരിക്കെ സുപ്രീംകോടതി ജഡ്ജിസ്ഥാനത്തേക്ക് വരുന്ന ആദ്യ വനിതയാണ് ഇന്ദു മൽഹോത്ര. ‘എല്ലാ അർഥത്തിലും കൂടുതൽ അർഹൻ’ എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ.എം. ജോസഫിനെ നിർദേശിക്കുന്നതെന്ന് കൊളീജിയം വ്യക്തമാക്കി. സമഗ്ര ചർച്ചകൾക്കുശേഷം െഎകകണ്ഠ്യേനയാണ് തീരുമാനം.
ദീർഘകാലമായി കൊളീജിയം കെ.എം. ജോസഫിനെ പരിഗണിക്കുന്നുണ്ടെങ്കിലും, ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി 2016ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിജ്ഞാപനം റദ്ദാക്കിയ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയാക്കുന്നതിൽ േകന്ദ്ര സർക്കാറിന് എതിർപ്പാണുള്ളതെന്ന് റിപ്പോർട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 31 ആക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ 25 പേരാണുള്ളത്.
അതേസമയം, കേരളമുൾപ്പെടെ 10 ഹൈകോടതികളിൽ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനുള്ള ശിപാർശയും പരസ്യപ്പെടുത്തി. ഡൽഹി, മേഘാലയ, ഛത്തിസ്ഗഢ്, കൊൽക്കത്ത, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ത്രിപുര, ഹിമാചൽപ്രദേശ്, മണിപ്പൂർ ഹൈകോടതികളിലാണ് നിയമനം. ജസ്റ്റിസ് ആൻറണി ഡൊമിനികിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസാക്കാനാണ് ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.