നിർഭയ കേസ് പ്രതിക്ക് വധശിക്ഷ തന്നെ; പുന:പരിശോധനാ ഹരജി തള്ളി

ന്യൂഡൽഹി: നി​ർ​ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ കൊ​ല​പാ​ത​ക കേ​സി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട പ്ര​തി അ​ക്ഷ​യ്​​കു​മാ​റി​​​​െൻറ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണു വിധി പറഞ്ഞത്. 2017ലെ വിധിയില്‍ തെറ്റില്ലെന്നു കോടതി വ്യക്തമാക്കി.

കേസിന്‍റെ തുടക്കം മുതൽ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നു. വിചാരണ നീതിപൂർവ്വമല്ല. മുഖ്യപ്രതിയായ റാംസിങ് ജയിലില്‍ തൂങ്ങിമരിച്ചത് സംശയാസ്പദമാമെന്നും അക്ഷയ് കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ വധശിക്ഷ വിധിച്ച ശേഷമാണ് മരണം ദുരഹമാണെന്ന വാദം ഉന്നയിച്ചതെന്നും അതിനാല്‍ അത് കോടതിക്ക് പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.

സ്​​ത്രീ​ക​ളോ​ടു​ള്ള ക്രൂ​ര​ത​യു​ടെ പേ​രി​ൽ​മാ​ത്രം ഒ​രാ​ൾ​ക്ക്​ വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന​ത്​ നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സാ​മൂ​ഹി​കാ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കാ​നാ​ണ്​ സ​ർ​ക്കാ​റു​ക​ൾ ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിയായ അക്ഷയ് കുമാർ പുന:പരിശോധന ഹ​ര​ജി​ നൽകിയത്.

2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മുകേഷ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് ഈ കേസില്‍ വധശിക്ഷക്ക് വിധിച്ചത്.

Tags:    
News Summary - Supreme Court rejects Nirbhaya rapist's review plea, upholds death penalty-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.