ന്യൂഡൽഹി: അർബുദ ബാധിതയായ പാക് യുവതിക്ക് വിസ നിഷേധിച്ച വിഷയത്തിൽ പാകിസ്താൻ വിദേശകാര്യഉപദേഷ്ടാവിനെതിരെ സുഷമ സ്വരാജ്. ചികിത്സക്കുള്ള വിസ അനുവദിക്കണമെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന് താൻ കത്തു നൽകിയിരുന്നു. എന്നാൽ അതിന് മറുപടി നൽകാനുള്ള മര്യാദ അദ്ദേഹം കാണിച്ചില്ലെന്ന് സുഷമ പ്രതികരിച്ചു. മെഡിക്കൽ വിസ നൽകാൻ സർതാജ് അസിസ് ഇതുവരെ ശിപാർശ നൽകിയിട്ടില്ലെന്നും അല്ലാത്ത പക്ഷം പാക് പൗരൻമാർക്ക് ഇന്ത്യൻ വിസ അനുവദിക്കാൻ കഴിയില്ലെന്നും സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. രാജ്യത്തെ പൗരൻമാരെ സർതാജ് അസിസ് പരിഗണിക്കുമെന്ന് ഉറപ്പുണ്ട്.
ചികിത്സക്കായി ഇന്ത്യൻ വിസ അപേക്ഷിക്കുന്ന എല്ലാ പാകിസ്താൻ പൗരൻമാരോടും സഹതാപമുണ്ട്. മെഡിക്കൽ വിസക്ക് അപേക്ഷിക്കുന്ന പാക് പൗരൻമാർ സർതാജ് അസിസിെൻറ ശിപാർശയോടെ അപേക്ഷ നൽകുകയാണെങ്കിൽ എത്രയും പെട്ടന്ന് അനുവദിക്കാൻ കഴിയുമെന്നും സുഷമ ട്വീറ്റ് ചെയ്തു.
പാകിസ്താനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിെൻറ മാതാവ് നൽകിയ വിസ അപേക്ഷയിലും പാക് വിദേശകാര്യമന്ത്രാലയത്തിെൻറ പ്രതികരണം ലഭിച്ചിട്ടില്ല. ജയിലിൽ കഴിയുന്ന ജാദവിനെ സന്ദർശിക്കാൻ വിസ അനുവദിക്കണമെന്ന് മാതാവ് അവന്തിക ജാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവന്തിക ജാദവിെൻറ കത്തും അസിസ് പരിഗണിച്ചിട്ടില്ല. ചികിത്സാ വിസ അനുവദിക്കണമെന്ന തെൻറ കത്തിൽ പ്രതികരിക്കാനുള്ള മര്യാദ പോലും അസിസ് കാണിച്ചില്ലെന്നും സുഷമ ട്വീറ്റ് പരമ്പരയിൽ വെളിപ്പെടുത്തി.
വായിൽ വളരുന്ന ‘അമെേലാബ്ലാസ്റ്റോമ’ എന്ന ട്യൂമറിനാണ് 25കാരിയായ ഫൈസ തൻവീർ ഇന്ത്യയിൽ ചികിത്സ തേടാൻ വിസക്ക് അപേക്ഷിച്ചത്. യു.പിയിലെ ഗാസിയാബാദിലെ ഇന്ദ്രപ്രസ്ഥ ഡെൻറൽ കോളജിൽ ചികിത്സ ഉറപ്പാക്കിയ ഇവർ 20 ദിവസെത്ത മെഡിക്കൽ വിസക്ക് അപേക്ഷിക്കുകയായിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മെഡിക്കൽ വിസ നിഷധേിച്ചതിനെ തുടർന്ന് യുവതി സുഷമയോട് ജീവൻ രക്ഷിക്കണമെന്ന് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.