ന്യൂഡൽഹി: മോഡേണയുടെ കോവിഡ് വാക്സിൻ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിഭാഗം വാക്സിനെത്തിക്കാനുള്ള നീക്കം തുടങ്ങിയെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസിസും കൗൺസിൽ ഓഫ് സയന്‍റിഫിക് ഇൻഡസ്ട്രിയൽ റിസേർച്ചും ചേർന്ന് മോഡേണ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതേസമയം, മോഡേണയും ടാറ്റയും വാർത്തയോട് പ്രതികരിച്ചിട്ടില്ല.
സാധാരണ റഫ്രിജറേറ്റർ താപനിലയിൽ തന്നെ മോഡേണ വാക്സിനും സൂക്ഷിക്കാം. ഫൈസറിനെ പോലെ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനില മോഡേണക്ക് ആവശ്യമില്ല. അതുകൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വാക്സിനാണ് മോഡേണ.
പരീക്ഷണങ്ങളിൽ മോഡേണ വാക്സിൻ 94 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. യു.എസ്.എ ഡിസംബറിലും യുറോപ്യൻ യൂണിയൻ ജനുവരിയിലും വാക്സിന് അംഗീകാരം നൽകിയിരുന്നു. ഇന്ത്യയിൽ വാക്സിനുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ പ്രാദേശികതലത്തിൽ കൂടി പരീക്ഷണം നടത്തണം. ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയും മരുന്ന് നിർമാതാക്കളായ ആസ്ട്ര സെനിക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിന് ഇന്ത്യയിൽ അനുമതി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.