ടി.ഡി.പി എൻ.ഡി.എ വിടും; വൈ.എസ്.ആറിന്‍റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ

ഹൈദരാബാദ്: ആന്ദ്രപ്രദേശിനുള്ള പ്രത്യേക പദവിയുടെ പേരിൽ എൻ.ഡി.എ ഗവർൺമെന്‍റുമായി ഇടഞ്ഞു നിൽക്കുന്ന തെലുഗുദേശം പാർട്ടി എൻ.ഡി.എ വിടാനൊരുങ്ങുന്നു. വൈ.എസ്.ആർ രാജശേഖര റെഡ്ഡി നാളെ ലോക്സഭയിൽ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനും പാർട്ടി തീരുമാനിച്ചു. നേരത്തേ ടി.ഡി.പി മന്ത്രിമാർ മോദി സർക്കാരിൽ നിന്ന് രാജിവെച്ചിരുന്നു.  എന്നാൽ എൻ.ഡി.എ സഖ്യം വിട്ടിരുന്നില്ല.

എൻ.ഡി.എയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ പാർട്ടിയിലെ എം.പിമാരും എം.എൽ.എമാരുമടക്കമുള്ള മുതിർന്ന നേതാക്കൾ എൻ.ഡി.എ വിടണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. 

ആന്ധപ്രദേശിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം വൈ.എസ്.ആർ കോൺഗ്രസിനെയും ജെന സേന പാർട്ടിയേയും ഉപയോഗിച്ച് മോശം രാഷ്ട്രീയം കളിക്കുകയാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
 

Tags:    
News Summary - TDP set to exit NDA alliance, will back YSR Congress’ ‘no-confidence’ motion -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.