പട്ന: ലാലു പ്രസാദ് യാദവ് നേതൃത്വം നൽകുന്ന ആർ.ജെ.ഡിയിൽ പോര് കടുപ്പിച്ച് മകൻ തേജ് പ്രതാപ് യാദവ്. മാതൃ സംഘടനക്ക് കരുത്തുപകരാനെന്ന പേരിൽ പുതിയ വിദ്യാർഥി സംഘടനക്ക് രൂപം നൽകി. രണ്ടു ദിവസം മുമ്പ് നിലവിൽവന്ന ഛത്ര ജനശക്തി പരിഷത്ത് പാർട്ടിയുടെ ഔദ്യോഗിക വിദ്യാർഥി വിഭാഗത്തിന് വെല്ലുവിളിയാകില്ലെന്നും ലാലു പ്രസാദിെൻറ അനുഗ്രഹമുണ്ടെന്നുമാണ് തേജ് പ്രതാപിെൻറ അവകാശവാദം.
പാർട്ടി മേധാവി ജഗദാനന്ദ് സിങ്ങുമായി നീണ്ട പോരിൽ നിലംപരിശാക്കപ്പെട്ട ലാലു പുത്രൻ പാർട്ടിയിൽ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് പുതിയ വിദ്യാർഥി സംഘടനക്ക് രൂപം നൽകിയതെന്ന് റപ്പോർട്ടുകൾ പറയുന്നു.
ആർ.ജെ.ഡിയിൽ കൂടുതൽ ശക്തനായ തേജസ്വി യാദവിെൻറ അടുപ്പക്കാരനാണ് ജഗദാനന്ദ് സിങ്. അടുത്തിടെ, തേജ് പ്രതാപിെൻറ അടുപ്പക്കാരനായ ആർ.ജെ.ഡി വിദ്യാർഥി വിഭാഗം സംസ്ഥാന പ്രസിഡൻറ് ആകാശ് യാദവിനെ പുറത്താക്കിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.