തേജസ്​ ട്രെയിൻ വൈകി; 630 യാത്രക്കാർക്ക്​ നഷ്​ടപരിഹാരം നൽകുമെന്ന്​ റെയിൽവേ

മുംബൈ: മുംബൈ-അഹമ്മദാബാദ്​ തേജസ്​ ട്രെയിനിലെ യാത്രക്കാർക്ക്​ നഷ്​ടപരിഹാരം നൽകാൻ ഇന്ത്യൻ റെയിൽവേ. ഐ.ആർ.സി.ടി.സി യാണ്​ ട്രെയിൻ വൈകിയതിന്​ നഷ്​ടപരിഹാരം നൽകുക. ഓരോ യാത്രക്കാരനും 100 രൂപ വീതമാണ്​ ലഭിക്കുക. കഴിഞ്ഞ ദിവസം മുംബൈ സെ ൻട്രൽ റെയിൽവേ സ്​റ്റേഷനിൽ ഒരു മണിക്കൂർ വൈകിയാണ്​ ട്രെയിൻ എത്തിയത്​.

പശ്​ചിമ റെയിൽവേയിലെ വൈദ്യുത ലൈനിലെ തകരാർ മൂലമാണ്​ ട്രെയിൻ വൈകിയത്​. ഭയാന്തർ-മിറ​ റോഡ്​ റെയിൽവേ സ്​റ്റേഷനുകൾക്കിടയിലാണ്​ തകരാർ കണ്ടെത്തിയത്​. 1.10ന്​ മുംബൈയി​ലെത്തേണ്ട ട്രെയിൻ 2.35നാണ്​ എത്തിയത്​.

ഐ.ആർ.ടി.സിയുടെ ടോൾ ഫ്രീ നമ്പറുകളിലും ഇമെയിലിലും നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ സന്ദേശമയക്കാമെന്ന്​ റെയിൽവേ അറിയിച്ചിട്ടുണ്ട്​. രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി സർവീസാണ്​ മ​ുംബൈ-അഹമ്മദാബാദ്​ റൂട്ടിലെ തേജസ്​. ട്രെയിൻ ഒരു മണിക്കൂർ വൈകിയാൽ 100 രൂപയും രണ്ട്​ മണിക്കൂർ വൈകിയാൽ 250 രൂപയും നഷ്​ടപരിഹാരം നൽകണം.

Tags:    
News Summary - Tejas Exp passengers to get compensation-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.