ന്യൂഡൽഹി: മോഷ്ടിക്കപ്പെട്ട ഹെഡ്ഫോണുകൾ, തകരാറിലാക്കിയ ടച്ച് സ്ക്രീനുകൾ, മാലിന്യങ്ങൾ. കഴിഞ്ഞ തിങ്കളാഴ്ച ആത്യാധുനിക സൗകര്യങ്ങളുമായി മുംബൈ-ഗോവ റൂട്ടിൽ ഒാടിത്തുടങ്ങിയ തേജസ് ട്രെയിനിെൻറ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്.
ആദ്യയാത്രക്ക് ശേഷം ട്രെയിനിൽ നടത്തിയ പരിശോധനയിൽ 12 അത്യാധുനിക ഹെഡ്ഫോണുകളും എൽ.ഇ.ഡി സ്ക്രീനുകളും മോഷ്ടിക്കപ്പെട്ടതായാണ് ജീവനക്കാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രെയിനിലെ ബാത് റൂം വളരെ വൃത്തികേടായിരിക്കുന്നതായും ഭക്ഷണം നന്നാകുന്നില്ലെന്നുമാണ് രണ്ടാം ദിവസം ട്രെയിനിൽ കയറിയ യാത്രക്കാരൻ പറയുന്നത്. സംഭവത്തെ തുടർന്ന് ട്രെയിനിൽ തകരാറുണ്ടാക്കരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെടാനും ഉദ്യോഗസ്ഥർ ഒരുങ്ങുന്നുണ്ട്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ട്രെയിനിൽ ഒരു എക്സിക്യുട്ടീവ് കോച്ചുൾപ്പെടെ പതിമൂന്ന് കോച്ചുകളാണുള്ളത്. ഭക്ഷണമടക്കം 2680 രൂപയാണ് എക്സിക്യൂട്ടീവ് ക്ലാസ് നിരക്ക്. ഒാേട്ടാമാറ്റിക് ഡോർ, എൽ.ഇ.ഡി സ്ക്രീൻ, വൈഫൈ, കോഫി വെൻഡിങ് മെഷീൻ, ഫയർ ആൻറ് സ്മോക് സംവിധാനം, സി.സി.ടി.വി കാമറ, തുകൽ ആവരണമുള്ള സീറ്റുകൾ, ഒേട്ടാമാറ്റിക് ഡോർ, ഇറങ്ങേണ്ട സ്റ്റേഷൻ മുൻകൂട്ടി അറിയിക്കുന്ന ഡിജിറ്റൽ ഡെസ്റ്റിനേഷൻ ബോർഡ് എന്നീ സൗകര്യങ്ങളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.