മുംബൈ: കാർമലി-സി.എസ്.ടി തേജസ് എക്സ്പ്രസിൽ വിതരണംചെയ്ത പ്രഭാതഭക്ഷണത്തിലൂടെ വിഷബാധയേറ്റ എല്ലാവരും ആശുപത്രി വിട്ടു. ഇവർക്ക് നാട്ടിലേക്ക് യാത്രാസൗകര്യം ഒരുക്കിയതായി കൊങ്കൺ റെയിൽവേ അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് സംഭവം. റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനുമായി (െഎ.ആർ.സി.ടി.സി) കരാറിലേർപ്പെട്ട വിതരണക്കാരാണ് ഭക്ഷണം നൽകിയത്. മഹാരാഷ്ട്രയിലെ ചിപ്ലുൺ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിടുകയും 26 യാത്രക്കാരെ നഗരത്തിലെ ലൈഫ് കെയർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആരെയും െഎ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് കൊങ്കൺ റെയിൽേവ പി.ആർ.ഒ ഗിരീഷ് കരന്തികർ പറഞ്ഞു.
കേറ്ററിങ് കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രാലയ വക്താവ് അനിൽ സക്സേന അറിയിച്ചു. അതിനിെട, ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പ്രശ്നങ്ങളില്ലെന്ന് റെയിൽവേയുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. എ.സി കോച്ചിലെ വായുപ്രവാഹവുമായി ബന്ധപ്പെട്ട് രണ്ടു കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാവുകയും അവർ ഛർദിക്കുകയുമായിരുന്നു. തുടർന്ന് മറ്റു യാത്രക്കാരും തങ്ങൾക്ക് അസ്വസ്ഥതയുണ്ടെന്ന് പറയുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഭക്ഷണത്തിെൻറ ഗുണനിലവാരത്തിൽ അധികൃതർ സംതൃപ്തി പ്രകടിപ്പിച്ചു. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.