മുംബൈ: കോവിഡ് മുക്തമായവരിൽ നിന്ന് ഡോക്ടർ ദമ്പതികൾ പത്തു ദിവസം കൊണ്ട് ശേഖരിച്ചത് 20 കിലോ കോവിഡ് മരുന്നുകൾ. മെയ് ഒന്നിനാണ് മുംബൈയിലെ ഡോ. മാർക്കസ് റാന്നിയും ഭാര്യ ഡോ. റെയ്‌നയും ആരംഭിച്ച 'മെഡ്‌സ് ഫോർ മോർ' എന്ന സന്നദ്ധ ഗ്രൂപ്പാണ് മരുന്ന് ശേഖരണത്തിന് പിന്നിൽ.
വീടിന് തൊട്ടടുത്തുള്ള ഫ്ലാറ്റുകളിലെ ഏഴോ എട്ടോ ആളുകളെ ഉൾപ്പെടുത്തി ഒരു ടീം രൂപീകരിച്ചു. മരുന്നുകൾ വാങ്ങാൻ പുറത്തുപോകാൻ കഴിയാത്തവരെയും കോവിഡ് മരുന്നുകൾ വാങ്ങാൻ കഴിയാത്തവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ആരംഭിച്ചത്. അതിെൻറ തുടർച്ചയാണ് മരുന്ന് ശേഖരണം. പത്തു ദിവസം കൊണ്ട് 20 കിലോഗ്രാം ഉപയോഗിക്കാത്ത മരുന്നുകളാണ് ശേഖരിച്ചത്. ഇത് നിരാലംബരായവർക്ക് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഞങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന ഒരാളുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് വന്നതോടെയാണ് ഇതിന് തുടക്കമിട്ടത്. കോവിഡ് മരുന്നുകൾക്ക് വില കൂടിയതിനാൽ പലർക്കും താങ്ങാനാകാത്ത സാഹചര്യമാണുള്ളത്. അതിനാൽ ആവശ്യംകഴിഞ്ഞവരോട് മരുന്നുകൾ സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. മിക്കവരും തയാറായതായി ഡോ. റെയ്ന പറഞ്ഞു.
കോവിഡ് -19 രോഗികൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ, ഇൻഹേലറുകൾ, വിറ്റാമിനുകൾ, വേദന സംഹാരികൾ,സ്റ്റിറോയ്ഡുകൾ തുടങ്ങി എല്ലാത്തരം ഉപയോഗിക്കാത്ത മരുന്നുകളും മെഡ്‌സ് ഫോർ മോർ ശേഖരിക്കുന്നുണ്ട്. ഇതിനൊപ്പം പൾസ് ഓക്സിമീറ്റർ, തെർമോമീറ്റർ തുടങ്ങിയ അടിസ്ഥാന ഉപകരണങ്ങളും ഇവർ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.