ചിഹ്നത്തിന് ശിവസേനയിൽ വടംവലി, ആഗസ്റ്റ് എട്ടിനകം രേഖകൾ സമർപ്പിക്കണം

ന്യൂഡൽഹി: രണ്ടായി പിരിഞ്ഞ ശിവസേനയിൽ തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി മത്സരം. ഇതിനുള്ള രേഖകൾ ആഗസ്റ്റ് എട്ടിനകം സമർപ്പിക്കാൻ ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ വിഭാഗങ്ങളോട് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു. ശിവസേനയുടെ ചിഹ്നമായ 'അമ്പും വില്ലും' തങ്ങൾക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷിൻഡെ വിഭാഗം ഈ ആഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചത്.

ലോക്സഭയിലും മഹാരാഷ്ട്ര നിയമസഭയിലും തങ്ങൾക്ക് കിട്ടിയ അംഗീകാരം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി പിളർത്തി മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ താഴെയിറക്കിയ ഷിൻഡെ മുഖ്യമന്ത്രിയായിരുന്നു.

ലോക്സഭയിൽ 19 ശിവസേന എം.പിമാരിൽ 12 പേരും തങ്ങൾക്കൊപ്പമാണെന്ന് കാണിച്ച് നിയമസഭ പാർട്ടി നേതൃസ്ഥാനവും ഷിൻഡെ വിഭാഗം നേടിയെടുത്തു.

Tags:    
News Summary - The Shiv Sena tug of war for the symbol must submit the documents by August 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.