ബസില്‍ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

പനമരം (വയനാട്): ബസില്‍ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോക്‌സോ നിയമപ്രകാരം കേസെടുത്ത്  അറസ്റ്റ് ചെയ്തു. ബസ് യാത്രയ്ക്കിടെ തൊട്ടടുത്തിരുന്ന 17കാരിയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സുല്‍ത്താന്‍ ബത്തേരി പൂമല ടി.എം. ഫിറോസിനെയാണ് (38) പനമരം പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് മാനന്തവാടിയില്‍നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസില്‍ വെച്ചായിരുന്നു സംഭവം.

നാലാംമൈലില്‍ വെച്ചും പിന്നീട് അഞ്ചാംമൈല്‍ കഴിഞ്ഞപ്പോഴും അപമര്യാദയായി പെരുമാറിയതോടെ വിദ്യാര്‍ഥിനി ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പനമരം എസ്.ഐ പി.സി. സജീവനും സംഘവും പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്.

Tags:    
News Summary - The student was treated rudely in the bus; Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.