‘സുൽത്താനാവാനാണ് ടിപ്പുവിന്റെ ശ്രമം’; ബുൾഡോസർ പരാമർശത്തിൽ അഖിലേഷിന് മറുപടിയുമായി യോഗി ആദിത്യനാഥ്

ലഖ്നോ: 2027ൽ തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളും ഗോരഖ്പൂരിലേക്ക് തിരിക്കുമെന്ന സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പരാമർശത്തിന് മറുപടിയുമായി ഉത്തർപ്ര​ദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷിനെ ടിപ്പുവെന്ന രീതിയിൽ വിശേഷിപ്പിച്ച് ‘സുൽത്താനാകാനാണ് ടിപ്പുവിന്റെ ​ശ്രമം’ എന്നായിരുന്നു പുതുതായി സർക്കാർ ജോലി ലഭിച്ചവർക്കുള്ള നിയമന കത്ത് കൈമാറൽ ചടങ്ങിനിടെ യോഗിയുടെ പ്രതികരണം.

ഒരു ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്ന് പറഞ്ഞ യോഗി, അഖിലേഷ് യാദവിന് അതില്ലെന്നും പരിഹസിച്ചു. ‘എല്ലാവരുടെയും കൈകൾ ബുൾഡോസറിൽ ഒതുങ്ങില്ല. അതിന് ഹൃദയവും മനസ്സും ആവശ്യമാണ്. ബുൾഡോസർ പോലെതന്നെ കഴിവും നിശ്ചയദാർഢ്യവുമുള്ള ഒരാൾക്ക് മാത്രമേ അത് പ്രവർത്തിപ്പിക്കാൻ കഴിയൂ. ലഹളയുണ്ടാക്കുന്നവരുടെ മുമ്പിൽ തപ്പിത്തടയുന്നവർക്ക് ഒരു ബുൾഡോസറിന് മുന്നിൽ നിൽക്കാൻ കഴിയില്ല. സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ -എന്നിങ്ങനെയായിരുന്നു യോഗിയുടെ മറുപടി.

2017ൽ ബി​.ജെ.പി അധികാരത്തിൽ വരുംമുമ്പ് ഉത്തർപ്രദേശിൽ വ്യാപക നിയമലംഘനങ്ങളാണ് നടന്നിരു​ന്നതെന്നും അഖിലേഷ് യാദവും അമ്മാവൻ ശിവപാൽ യാദവും ചേർന്ന് തങ്ങളുടെ ഭരണകാലത്ത് പണം കൊള്ളയടിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

ചൊവ്വാഴ്ച പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അഖിലേഷ് ബുൾഡോസർരാജിനെതിരെ ആഞ്ഞടിച്ചത്. 2027ൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളെയും യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലേക്ക് നയിക്കുമെന്നായിരുന്നു പരാമർശം.

കേസുകളിൽ പ്ര​തി​കളാകുന്നവരുടെ വീ​ടു​ക​ളും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്തു​ന്ന ബു​ൾ​ഡോ​സ​ർ രാ​ജി​നെ​തി​രെ കഴിഞ്ഞ ദിവസം സു​പ്രീം​കോ​ട​തി രംഗത്തുവന്നിരുന്നു. ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റേ​താ​യിരുന്നു ഇ​ട​പെ​ട​ൽ. ഒ​രാ​ൾ കു​റ്റ​വാ​ളി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ​പോ​ലും വീ​ട് ഇ​ടി​ച്ചു​നി​ര​ത്താ​നാ​വി​ല്ലെ​ന്ന് ഓ​ർ​മി​പ്പി​ച്ച ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് കേ​വ​ലം പ്ര​തി​യാ​ക്കി​യ​ത് കൊ​ണ്ടു​മാ​ത്രം എ​ങ്ങ​നെ വീ​ട് ഇ​ടി​ച്ചു​പൊ​ളി​ക്കു​മെ​ന്ന് ചോ​ദി​ച്ചു. കോ​ട​തി​ക​ൾ കു​റ്റ​വാ​ളി​ക​ളെ​ന്ന് തീ​രു​മാ​നി​ക്കും മു​മ്പ് സ​ർ​ക്കാ​റും പൊ​ലീ​സും ചേ​ർ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ‘ബു​ൾ​ഡോ​സ​ർ നീ​തി’ ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ബു​ൾ​ഡോ​സ​ർ രാ​ജ് ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച ഹ​ര​ജി​ക്കാ​രോ​ട് ഇ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.

2022ൽ ​ഡ​ൽ​ഹി ജ​ഹാം​ഗീ​ർ പു​രി​യി​ലും 2023ൽ ​ഹ​രി​യാ​ന​യി​ലെ നു​ഹി​ലും മു​സ്‍ലിം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്തി​യ​തി​നെ​തി​രെ ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യെ ഹി​ന്ദും ഏ​റ്റ​വു​മൊ​ടു​വി​ൽ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ റാ​ഷിദ് ഖാ​നും മ​ധ്യ​പ്ര​ദേ​ശി​ലെ മു​ഹ​മ്മ​ദ് ഹു​സൈ​നും സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ ഒ​രു​മി​ച്ച് പ​രി​ഗ​ണി​ച്ചാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. ഹ​ര​ജി​ക​ൾ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും പ​രി​ഗ​ണി​ക്കുന്നുണ്ട്.

Tags:    
News Summary - ‘Tipu trying to become Sultan’; Yogi Adityanath hits back at Akhilesh Yadav's 'bulldozer' threat for Gorakhpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.