ബിഹാറിൽ മതചടങ്ങിനിടെ ഷെഡ് തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്

സരൺ: ബിഹാറിൽ മതചടങ്ങിനിടെ ഷെഡ് തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. സരൺ ജില്ലയിലെ ഇഷാവ്പൂർ ബ്ലോക്കിലാണ് സംഭവം. അപകടത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിക്കുന്നുണ്ട്.

മഹാവീർ അഖാര ഘോഷയാത്രക്കിടെ ആളുകൾ ഷെഡിന് മുകളിൽ നിന്ന് നൃത്തപരിപാടികൾ കാണുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസം പാറ്റ്നയിൽ മതചടങ്ങ് നടക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മതിൽ ഇടിഞ്ഞു വീണ് 40 പേർക്ക് പരിക്കേറ്റിരുന്നു. പാറ്റ്നയുടെ സമീപ പ്രദേശമായ ശ്രീപാൽപൂരിലായിരുന്നു അപകടം.

Tags:    
News Summary - Several injured after shed collapses in Bihar during religious event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.