പോപുലർഫ്രണ്ട് നിരോധനത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹരജിയുമായി ആദ്യം ഹൈകോടതിയെ ആണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.

സമാനമായ നിരോധന കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും ഭരണഘടനയുടെ 32ാം വകുപ്പുമായി ബന്ധപ്പെട്ട ഹരജിയും അതോടൊപ്പം ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹരജിയും ഒന്നിച്ചാണ് സമര്‍പ്പിച്ചതെന്നും പോപുലര്‍ഫ്രണ്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാൻ ബോധിപ്പിച്ചു.

എന്നാല്‍, ആദ്യം ഹൈകോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്ന് ബെഞ്ച് ആവര്‍ത്തിച്ചു. യു.എ.പി.എ പ്രകാരം പോപുലർ ​ഫ്രണ്ടിനെ നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മാർച്ചിൽ ഡല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദിനേശ്കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രൈബ്യൂണല്‍ ശരിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നായിരുന്നു പോപുലര്‍ഫ്രണ്ട് നിരോധനം. അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Tags:    
News Summary - The Supreme Court rejected the plea against the ban on Popular Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.