പാട്ന: അഴിമതി ആരോപണ വിധേയനായ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് രാഷ്ട്രീയ ജനതാദൾ. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിെൻറ ഇളയ മകനാണ് തേജസ്വി യാദവ്. തേജസ്വി രാജിവെക്കേണ്ടതില്ലെന്ന് എം.എൽ.എമാർ െഎക്യകണ്ഠേന പാർട്ടി യോഗത്തിൽ തീരുമാനമെടുത്തതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
ലാലു പ്രസാദ് യാദവിെൻറയും മകൻ തേജസ്വിയുെടയും വീട്ടിൽ സി.ബി.െഎ റെയ്ഡ് നടന്ന ശേഷം ആദ്യമായി നടത്തിയ പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. സി.ബി.െഎ റെയ്ഡ് നടന്ന ശേഷം തേജസ്വിയുശട രാജിക്കായി പ്രതിപക്ഷ സമ്മർദ്ദമുണ്ടായിരുന്നു.
തേജസ്വിയുടെ പ്രവർത്തനങ്ങൾ യോഗം അംഗീകരിച്ചിട്ടുണ്ട്. സർക്കാറിന് ഒരു ഇളക്കവുമില്ല. അത് തകർക്കാൻ ബി.െജ.പി ശ്രമിക്കുകയാണെന്നും ആർ.ജെ.ഡിയുടെ മുതിർന്ന നേതാവും സംസ്ഥാന ധനമന്ത്രിയുമായ അബ്ദുൽ ബാരി സിദ്ദീഖി പറഞ്ഞു.
ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ ബീഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡിയുടെ സഖ്യകക്ഷിയുമായ നിതീഷ് കുമാർ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കുേമ്പാൾ റെയിൽവേ കാറ്ററിംഗ് കരാർ സ്വകാര്യ ഹോട്ടലിനു നൽകി എന്ന കേസിലാണ് ലാലുവിനും ഭാര്യ റാബ്റി ദേവിക്കും മകൻ േതജസ്വി യാദവിനുമെതിരെ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.