'യു.പി.എ സഖ്യം ഇപ്പോഴില്ല'; അതൃപ്തി പരസ്യമാക്കി മമത ബാനർജി

മുംബൈ: കോൺഗ്രസുമായുള്ള അതൃപ്തി വീണ്ടും പരസ്യമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്ത് യു.പി.എ എന്നു ചോദിച്ച അവർ, യു.പി.എ സഖ്യം ഇപ്പോഴില്ലെന്നും പറഞ്ഞു. എൻ.സി.പി നേതാവ് ശരദ് പവാറുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ബംഗാളിനു പുറത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുംബൈയിലെത്തിയതായിരുന്നു മമത. എൻ.സി.പി, ശിവസേന നേതാക്കളുമായി അവർ ചർച്ച നടത്തുന്നുണ്ട്. നിലവിലെ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ആരും പോരാടുന്നില്ലെന്നും ശക്തമായ ബദൽ സംവിധാനം ഉയർന്നുവരുന്നതിനുള്ള കൂടിയാലോചനകൾ നടക്കണമെന്നും അവർ വ്യക്തമാക്കി. അടുത്തിടെ നിരവധി കോൺഗ്രസ് നേതാക്കളാണ് തൃണമുൽ കോൺഗ്രസിൽ ചേർന്നത്.

ശരത് ജി മുതിർന്ന നേതാക്കളിലൊരാളാണ്. രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാനാണ് ഇവിടെ വന്നത്. ശരത് പവാർ പറഞ്ഞതുമായി യോജിക്കുന്നു. യു.പി.എ സഖ്യം ഇപ്പോഴില്ല -മമത പറഞ്ഞു. ശക്തമായ ഒരു ബദൽ നേതൃത്വം ഉയർന്നുവരണമെന്ന് മഹാരാഷ്ട്രയിൽ കോൺഗ്രസുമായി സഖ്യത്തിലുള്ള എൻ.സി.പി നേതാവ് ശരത് പവാറും വ്യക്തമാക്കി.

ദേശീയതലത്തിൽ സമാന ചിന്താഗതിയുള്ള ശക്തികൾ ഒന്നിച്ച് ഒരു കൂട്ടായ നേതൃത്വം രൂപവത്കരിക്കണമെന്നാണ് മമതയുടെ ആഗ്രഹം. ഞങ്ങൾ ചിന്തിക്കുന്നത് ഇന്നത്തേക്ക് വേണ്ടിയല്ല, തെരഞ്ഞെടുപ്പിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - There’s no UPA now, says Mamata Banerjee after meeting Sharad Pawar in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.