‘ശ​രീ​അ​ത്ത്​ അ​നു​സ​രി​ക്കാ​ത്ത വി​വാ​ഹ​മോ​ച​ന​ത്തി​ന്​ സ​മു​ദാ​യ വി​ല​ക്ക്​’- മുസ്​ലിം വ്യക്​തി നിയമ ബോർഡ്​

ലഖ്നോ: ശരീഅത്ത് (ഇസ്ലാമിക നിയമം) അനുസരിച്ചല്ലാതെ വിവാഹമോചനം നടത്തുന്നവർ സമുദായ വിലക്ക് നേരിടേണ്ടിവരുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡി​െൻറ താക്കീത്. ഇതു സംബന്ധമായ പെരുമാറ്റച്ചട്ടം ബോർഡ് പുറത്തിറക്കുമെന്ന് ജനറൽ സെക്രട്ടറി മൗലാന വലീ റഹ്മാനി വ്യക്തമാക്കി.

മുസ്ലിം വ്യക്തിനിയമ ബോർഡ് പുറത്തിറക്കുന്ന പെരുമാറ്റച്ചട്ടം തലാഖ് (വിവാഹമോചനം) സംബന്ധിച്ച ശരീഅത്ത് അനുശാസനത്തെക്കുറിച്ച് വ്യക്തത നൽകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിനിടയിൽ ബോർഡി​െൻറ പെരുമാറ്റച്ചട്ടം വായിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇൗ പെരുമാറ്റച്ചട്ടം ലംഘിച്ച് വിവാഹമോചനം നടത്തുന്നവരെ സമുദായ വിലക്ക് ഏർപ്പെടുത്തും. ശരീഅത്ത് നിയമത്തിൽ ഒരുതരത്തിലുള്ള കൈക്കടത്തലുകളും അനുവദിക്കില്ല. വ്യക്തിനിയമം അനുസരിച്ച് ജീവിക്കാൻ മുസ്ലിംകൾക്ക് ഭരണഘടനപരമായ അവകാശമുണ്ടെന്നും വ്യക്തിനിയമത്തിൽ മാറ്റം വരുത്താൻ സമ്മതിക്കില്ലെന്നും മൗലാന വലീ റഹ്മാനി വ്യക്തമാക്കി.

ബാബരി മസ്ജിദ് പ്രശ്നം കോടതിക്കു പുറത്ത് ഒത്തുതീർപ്പിലെത്താൻ ശ്രമിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രശ്നത്തിൽ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുമെന്നും അദ്ദേഹം തീർത്തു പറഞ്ഞു.

Tags:    
News Summary - those giving talaq against ‘Sharia’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.