ന്യൂഡൽഹി: പ്രവാചകനിന്ദക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടർന്ന് ചാനൽ ചർച്ചക്കാരായ നേതാക്കൾക്ക് നാക്കു നിയന്ത്രണം ഏർപ്പെടുത്തി ബി.ജെ.പി. ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടിവക്താക്കളും പാനൽ അംഗങ്ങളും മാത്രമേ ടി.വി ചർച്ചയിൽ പങ്കെടുക്കാവൂ.
പാർട്ടി മീഡിയ സെൽ അവരെ നിയോഗിക്കും. ഏതെങ്കിലും മതത്തെയോ മത നേതാക്കളെയോ വിമർശിക്കരുത്. ചൂടേറിയ ചർച്ചകൾക്കിടയിൽ ഈ ലക്ഷ്മണ രേഖ ലംഘിക്കരുത്. ഭാഷാ പ്രയോഗത്തിൽ സംയമനം വേണം. പാർട്ടിയുടെ നിലപാടുകളിൽ ഉറച്ചുനിൽക്കണം.
വിഷയം പരിശോധിച്ച് തയാറെടുത്തു മാത്രം ചർച്ചക്ക് പോകണം. സർക്കാറിന്റെ ക്ഷേമപദ്ധതികൾ വിശദീകരിക്കുന്നതിന് ഊന്നൽ നൽകണം. നൂപുർ ശർമയുടെ പരാമർശങ്ങൾ മോദിസർക്കാറിനെ വെട്ടിലാക്കുകയും ഇന്ത്യയെ നാണം കെടുത്തുകയും ചെയ്തതിനുള്ള മുഖംരക്ഷിക്കൽ നിർദേശങ്ങളാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.