അഞ്ച്​ സംസ്​ഥാനങ്ങളിൽ നിന്ന്​ ബി.ജെ.പിക്ക്​ 200 സീറ്റ്​ പോലുമില്ല -ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാൽ: 2014ലെ ലോക്​സഭാ തെരഞ്ഞെടുപ്പി​ലെ വൻ തിരിച്ചടി മുതൽ ബി.​െജ.പിയുടെ ഭാഗത്തു നിന്നുണ്ടായ വിമർശനങ്ങൾക്കു ം പരിഹാസങ്ങൾക്കും മധ്യപ്രദേശ്​ കോൺഗ്രസ്​ നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി. മധ്യപ്രദേശിൽ 200 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായി ബി.ജെ.പി ഉയർത്തിയ ‘ആപ്​ കി ബാർ 200 പാർ’ (ഇത്തവണ 200 സീറ്റുകൾ) എന്ന മുദ്രാവാക്യം തന്നെയാണ്​ ബി.ജെ.പിയെ കടന്നാക്രമിക്കാൻ അദ്ദേഹം തെരഞ്ഞെടുത്തത്​.

ബി.ജെ.പിക്ക്​ അഞ്ചു സംസ്​ഥാനങ്ങളിൽ നിന്നുമായി ആകെ കിട്ടിയ സീറ്റുകൾ കൂട്ടിയാലും 200 വരില്ലെന്നും അതിനാൽ ​ബി.ജെ.പിക്കാർ അഹങ്കാരം നിർത്തി യാഥാർഥ്യം മനസ്സിലാക്കണമെന്നും സിന്ധ്യ പറഞ്ഞു. 200 സീറ്റു നേടുമെന്നുള്ള ബി.ജെ.പിയുടെ മുദ്രാവാക്യത്തെ ഒാർമിപ്പിച്ച്​ ഒാരോ സംസ്​ഥാനങ്ങളിലും ബി.ജെ.പിക്ക്​ ലഭിച്ച സീറ്റുകളുടെ എണ്ണം നിരത്തിക്കൊണ്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി.

കോൺഗ്രസിന്​ സമാജ്​വാദി പാർട്ടിയുടേയും ബി.എസ്.പിയുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലും മിസോറാമിലും ഒാരോ സീറ്റു വീതവും രാജസ്​ഥാനിൽ 73 സീറ്റും ഛത്തീസ്​ഗഢിൽ 15 സീറ്റും മധ്യപ്രദേശിൽ 109 സീറ്റുകളുമടക്കം 199 സീറ്റുകളാണ്​ ബി.ജെ.പിക്ക് ആകെ ലഭിച്ചത്​​.​

Tags:    
News Summary - the total seats that BJP has won in the five states, it won’t reach 200 said Jyotiraditya Scindia -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.