പരിശീലന വിമാനം തകർന്ന് പൈലറ്റുമാർക്ക് പരിക്ക്

ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക്. രണ്ട് സീറ്റുള്ള സെസ്‌ന 152 വിമാനം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ എയർസ്ട്രിപ്പിലാണ് വീണതെന്ന് ഗുണ കന്റോൺമെന്റ് പൊലീസ് അറിയിച്ചു. 40 മിനിറ്റോളം ആകാശത്ത് ചുറ്റിയശേഷം എൻജിൻ തകരാർ മൂലമാകാം അപകടമുണ്ടായതെന്നാണ് സൂചന. പരിശോധനക്കും അറ്റകുറ്റപ്പണിക്കുമായാണ് ദിവസങ്ങൾക്കുമുമ്പ് വിമാനം ഗുണയിലേക്ക് കൊണ്ടുവന്നത്.

മധ്യപ്രദേശിലെ ഗുണ ജില്ലയിൽ തകർന്നുവീണ സ്വകാര്യ അക്കാദമിയുടെ പരിശീലന വിമാനം

Tags:    
News Summary - Training plane crashes, pilots injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.