സെബി മേധാവി രാജിവെക്കണം -സന്തോഷ്‍കുമാർ എം.പി

ന്യൂഡൽഹി: സെബിയുടെ ചെയർപേഴ്‌സണും അദാനി എന്റർപ്രൈസസും തമ്മിലുള്ള സംശയാസ്പദമായ ബന്ധത്തെക്കുറിച്ച് ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ ഗൗരവതരമെന്ന് പി. സന്തോഷ്‍കുമാർ എം.പി. വിശദ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സെബി ചെയർപേഴ്‌സൻ രാജിവെക്കണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

മോദി ഭരണത്തിന് കീഴിൽ രാജ്യത്തെ സുപ്രധാന ഏജൻസികളുടെ വിശ്വാസ്യതപോലും നഷ്ടപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ വായ്മൂടിക്കെട്ടപ്പെട്ട നാണംകെട്ട സംവിധാനമായി സെബി മാറിയിരിക്കുന്നു. മോദി സർക്കാറിന്റെ പ്രിയപ്പെട്ട കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാൻ വ്യക്തമായ അധികാര ദുർവിനിയോഗം നടക്കുകയാണെന്നും സന്തോഷ് കുമാർ പറഞ്ഞു.

സാമ്പത്തികമായി അസ്ഥിരമാക്കാനുള്ള ഗൂഢാലോചന -ബി.ജെ.പി

ന്യൂഡൽഹി: ഇന്ത്യയെ സാമ്പത്തികമായി അസ്ഥിരമാക്കാനുള്ള പ്രതിപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടെന്ന് ബി.ജെ.പി ആരോപിച്ചു.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സെബി മേധാവിക്കെതിരായ കുറ്റാരോപണം ഇന്ത്യയുടെ സാമ്പത്തിക നിയന്ത്രണ ഏജൻസിയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കമായി കാണണമെന്ന് ബി.ജെ.പി വക്താവ് സുധാൻഷു ത്രിവേദി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പാർലമെന്റ് ചേരുമ്പോഴാണ് ഇത്തരം റിപ്പോർട്ടുകൾ വിദേശ മണ്ണിൽനിന്ന് വരാറുള്ളതെന്നും പാർലമെന്റ് സമ്മേളനം നേരത്തേ തിങ്കളാഴ്ച വരെ നടത്താൻ നിശ്ചയിച്ചിരുന്നത് ചൂണ്ടിക്കാട്ടി ത്രിവേദി പറഞ്ഞു.

Tags:    
News Summary - SEBI chief should resign - Santhosh Kumar MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.