ലഖ്നോ: മുത്തലാഖ് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ മുസ്ലിം സ്ത്രീകളുടെ അഭിപ്രായം തേടുന്നു. ഇതിനെ അടിസ്ഥാനമാക്കിയാവും ഇൗ വിഷയത്തിൽ വാദം കേൾക്കുന്ന സുപ്രീംകോടതിക്കു മുന്നിൽ സർക്കാർ നിലപാട് വ്യക്തമാക്കുക. വനിത ശിശുക്ഷേമ മന്ത്രാലയവുമായി കഴിഞ്ഞദിവസം രാത്രി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥരോട് ഇതു സംബന്ധിച്ച പദ്ധതി രൂപരേഖ തയാറാക്കാൻ നിർദേശം നൽകിയ മുഖ്യമന്ത്രി വകുപ്പുമന്ത്രിയോടും മന്ത്രിസഭയിലെ വനിത മന്ത്രിമാരോടും വനിതസംഘടനകളുമായി ചർച്ച നടത്താനും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച നിയമം തയാറാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മദ്റസ വിദ്യാഭ്യാസത്തെ ആധുനികീകരിക്കണമെന്നാവശ്യപ്പെട്ട യോഗി ആദിത്യനാഥ് ഇംഗ്ലീഷ്, പ്രഫഷനൽ കോഴ്സുകൾ, അഭിരുചി വികസന കോഴ്സുകൾ എന്നിവ അതിെൻറ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലകളിൽ ന്യൂനപക്ഷങ്ങൾക്കായി സമുദായ കേന്ദ്രങ്ങൾ നിർമിക്കാൻ സ്ഥലം കണ്ടെത്തണമെന്നും ഹജ്ജ് തീർഥാടകർക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഏപ്രിൽ 15ന് ലഖ്നോവിൽ ആരംഭിക്കുന്ന ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ േലാ ബോർഡിെൻറ ദ്വിദിന യോഗത്തിലും മുത്തലാഖ് ചർച്ചയാകും. മുത്തലാഖും നിക്കാഹ് ഹലാലയും ചോദ്യംചെയ്ത് നിരവധി മുസ്ലിം സ്ത്രീകൾ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.