ലഖ്നോ: ഭാര്യയെ മാറ്റാനും ആസക്തി പൂർത്തീകരണത്തിനുമാണ് മുസ്ലിംകൾ മുത്തലാഖിനെ ഉപയോഗിക്കുന്നതെന്ന് ഉത്തർപ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യ. മുത്തലാഖിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. അകാരണമായും ഏകപക്ഷീയമായും തലാഖ് ചൊല്ലപ്പെട്ട മുസ്ലിം സ്ത്രീകൾക്കൊപ്പമാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദ പ്രസ്താവന നടത്തിയ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് മുതിർന്ന അംഗം മൗലാന ഖാലിദ് റഷീദ് ഫരംഗിമഹ്ലി ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്ന് അഖിലേന്ത്യാ മുസ്ലിം വനിത വ്യക്തി നിയമ ബോർഡ് അധ്യക്ഷ ശൈസ്ത അംബർ പറഞ്ഞു. വനിതകളെ അവഹേളിച്ച മന്ത്രിക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.