ലക്നോ: മുത്തലാഖിനെതിരെയുള്ള മൗനത്തെ മഹാഭാരതത്തിലെ ദ്രൗപതിയുടെ വസ്ത്രാക്ഷേപ സംഭവത്തോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മൂന്നു തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന മുസ്ലിം മതവിഭാഗത്തിലെ ആചാരത്തിനെതിരെ മൗനം പാലിക്കുന്നതും അതിനെ എതിർക്കാതിരിക്കുന്നതും തെറ്റാണ്. മുത്തലാഖ് ചൊല്ലുന്ന വ്യക്തിയോളം കുറ്റക്കാരനാണ് അതിനെതിരെ മൗനം പാലിക്കുന്നവരുമെന്ന് യോഗി ലക്നോവിൽ പറഞ്ഞു.
മുത്തലാഖ് വിഷയത്തിൽ സംവാദങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. എന്നാൽ ഇൗ വിഷയത്തിൽ പലരുടെയും മൗനം ദ്രൗപതിയുടെ വസ്ത്രക്ഷേപത്തെയാണ് ഒാർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുത്തലാഖിനെതിരെ ആഞ്ഞടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.