ന്യൂഡൽഹി: മുത്തലാഖ് നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പാർലമെൻറിൽ അവതരിപ്പിക്കാനിരിക്കുന്ന മുസ്ലിം വുമൺ (െപ്രാട്ടക്ഷൻ ഒാഫ് റൈറ്റ്സ് ഒാൺ മാരേജ്) ബിൽ 2017നെതിരെ പ്രതിഷേധവും ഉത്കണ്ഠയും വ്യക്തമാക്കി അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. ഇതുസംബന്ധിച്ച് ബോർഡ് പ്രവർത്തക സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
മുസ്ലിം വ്യക്തി നിയമത്തിൽ ഇടപെടുന്ന ബിൽ മുസ്ലിം വനിതകളുടെ താൽപര്യം ഹനിക്കുന്നു. വിവാഹമോചനത്തിനിരയാവുന്ന സ്ത്രീക്കും കുടുംബത്തിനും പ്രതികൂലമായ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശരീഅത്ത് തത്വങ്ങൾക്ക് എതിരാണിത്. നിലവിലുള്ള നിയമങ്ങളിലെ വ്യവസ്ഥകളെ ലംഘിക്കുന്ന നിർദേശങ്ങളും ബില്ലിലുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും ഇതു നിഷേധിക്കുന്നു. 2017 ആഗസ്റ്റ് 22ന് സുപ്രീംകോടതി വിധിയുടെ അന്തസ്സത്തക്കും എതിരാണ് നിർദിഷ്ട ബിൽ എന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇത് അവതരിപ്പിക്കും മുമ്പ് മുസ്ലിം വ്യക്തി നിയമ ബോർഡ്, മുസ്ലിം വനിത സംഘടനകൾ എന്നിവരുമായി കൂടിയാേലാചന നടത്തണമെന്ന് ബോർഡ് ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ഉൾകൊണ്ടു വേണം ബിൽ തയാറാക്കാൻ. മൗലികാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണിത്. എല്ലാ നിലയിലും ബില്ലിനെ എതിർക്കുമെന്നും ഇതിനായി വ്യാപക ബോധവത്കരണം നടത്തുമെന്നും ബോർഡ് വ്യക്തമാക്കി. ബിൽ സർക്കാർ പിൻവലിക്കണമെന്ന ആവശ്യവും പ്രസിഡൻറ് മൗലാന റാബിഅ് ഹസനി നദ്വി നൽകിയ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.