മുത്തലാഖ്​ നിയമം ആഘോഷിച്ചതിന്​ ഭാര്യയെ മുത്തലാഖ്​​ ചൊല്ലി

ബാന്ദ: പാർലമ​െൻറ്​ മുത്തലാഖ്​ ബിൽ​ പാസാക്കിയത്​ ആഘോഷിച്ചതിന്​ ഭാര്യയെ ഒറ്റയടിക്ക്​ മൂന്നു തലാഖും ചൊല്ലി വീട്ടിൽനിന്ന്​ പുറത്താക്കി. ഉത്തർപ്രദേശിലെ ബാന്ദയിലാണ്​ സംഭവം. മുത്തലാഖ്​ രാജ്യസഭ പാസാക്കുന്നതു​ കണ്ട്​ ആഘോഷിക്കുകയായിരുന്നു ജിഗ്​നി ഗ്രാമവാസിയായ മുഫീദ ഖാത്തൂൻ. ഇതിൽ ദേഷ്യം സഹിക്കാനാവാതെ ഭർത്താവ്​ ശംസുദ്ദീൻ മൂന്നു തലാഖും ഒന്നിച്ച്​ ചൊല്ലുകയായിരുന്നുവെന്ന്​ ബിന്ദ്​കി സർക്കിൾ ഓഫിസർ അഭിഷേക്​ തിവാരി പറഞ്ഞു.

ശനിയാഴ്​ചയാണ്​ സംഭവം. ജൂലൈ 30നാണ്​ മുത്തലാഖ്​ ബിൽ​ പാർലമ​െൻറ്​ പാസാക്കിയത്​. ഇതനുസരിച്ച്​ ഭാര്യയെ ഒറ്റയടിക്ക്​ തലാഖ്​ ചൊല്ലുന്നയാൾ മൂന്നുവർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഭാര്യയുടെ പരാതിയിൽ ഷംസുദ്ദീനെതിരെ പൊലീസ്​ കേസെടുത്തു.


Tags:    
News Summary - tripple talaq against wife who celebrate muslim women protection law -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.