ഡൽഹി: 2023 ഡിസംബറിൽ ത്രിപുരയിലെ ധലായ് ജില്ലയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും രക്ഷപ്പെടുത്തിയതായി ത്രിപുര പൊലീസ്.
തട്ടിക്കൊണ്ടുപോയ പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ വീട്ടുകാർക്ക് കൈമാറി. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
പ്രതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഗുജറാത്തിൽ താമസിക്കുന്നുണ്ടെന്ന സൈബർ പൊലീസിന്റെ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ത്രിപുര പൊലീസ് പറഞ്ഞു. വനിതാ സബ് ഇൻസ്‌പെക്ടർ പാംപി നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.