വിശാഖപട്ടണം: മയക്കുമരുന്ന് ഉപയോഗിക്കുകയും വിതരണം നടത്തുകയും ചെയ്ത കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. നാലംഗ സംഘം ഉപയോഗിച്ചിരുന്ന ഒരു ഓഡി കാറും പൊലീസ് പിടിച്ചെടുത്തു. മാളവ്യ (24), വിശാഖപട്ടണം സ്വദേശി ഹേമന്ത് (35), രാജം സ്വദേശി പൃഥ്വി (33) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി ഒന്നിന് വിശാഖപട്ടണം പൊലീസ് ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 18 എം.ഡി.എം.എ ഗുളികകളും എം.ഡി ക്രിസ്റ്റൽ പൗഡറിന്റെ രണ്ട് പൊതികളും സംഘം സഞ്ചരിച്ച കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ഹൈദരാബാദ്, ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങാറുള്ളതെന്നും സ്‌പെഷ്യൽ ബ്രാഞ്ച് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ (എ.ഡി.സി.പി) ആനന്ദ് റെഡ്ഡി പറഞ്ഞു. കഴിഞ്ഞ വർഷം ഗോവ സന്ദർശനത്തിനിടെ ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
33,000 രൂപയാണ് ഹേമന്ത് മയക്കുമരുന്നിനു വേണ്ടി ഗൂഗിൾ പേ വഴി പൃഥ്വിക്കയച്ചത്. ഗീതയാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്നും അവരെ ഉടൻ പിടി കൂടുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.