ന്യൂഡൽഹി: ഇന്ത്യയിലെ നോട്ട് അസാധുവാക്കൽ മൂലം നേപ്പാൾ ജനത വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി പ്രകാശ് ശരൺ മഹത്. നേപ്പാളികൾ സത്യസന്ധമായി സമ്പാദിച്ച ഇന്ത്യൻ രൂപ അവർക്ക് മാറ്റി നൽകാൻ ഇന്ത്യ സാഹചര്യമൊരുക്കണമെന്ന് മഹത് ആവശ്യപ്പെട്ടു.
നോട്ട് നിരോധനത്തിന് മുമ്പ് നേപ്പാളിൽ ഇന്ത്യൻ രൂപ വ്യാപകമായി സ്വീകരിക്കപ്പെട്ടിരുന്നു. എന്നാൽ നോട്ട് നിരോധനം വന്നേതാടെ കൈയിലുള്ള പണം മാറ്റാൻ പോലും സഹായം ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും മഹത് കൂട്ടിച്ചേർത്തു.
ഇന്ത്യയും നേപ്പാളും സുഗമസഞ്ചാരം സാധ്യമാകുന്ന അതിർത്തി പങ്കിടുന്നതിനാൽ ധാരാളം നേപ്പാളികൾ ദിനേന ഇന്ത്യയിലേക്ക് വിദ്യാഭ്യാസത്തിനും ചികിത്സക്കും കച്ചവടത്തിനും മറ്റുമായി വരുന്നുണ്ട്. ഇവർക്ക് പണം മാറ്റാൻ സാധിക്കാത്തത് വിനയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ നോട്ടുകൾ അവരവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് നേപ്പാൾ കേന്ദ്ര ബാങ്ക് വഴി റിസർവ് ബാങ്കിൽ നൽകി പുതിയ നോട്ടാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മഹത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.